കോഴിക്കും കാണില്ലേ ആഗ്രഹങ്ങൾ? തരംഗമായി ഊഞ്ഞാലാടുന്ന കോഴി- വീഡിയോ

January 2, 2020

രസകരമായ ഒട്ടേറെ വിഡിയോകളും വിശേഷങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളുടെ വരവോടെ പങ്ക് വയ്ക്കപ്പെടാറുണ്ട്. മനുഷ്യരേക്കാൾ രസകരമാണ് ഇത്തരത്തിൽ മൃഗങ്ങളുടെ ചില വിഡിയോകൾ കാണാൻ. ഇപ്പോൾ ഒരു കോഴി ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം.

സാദാരണ കോഴി ആളുകളെ കാണുമ്പോൾ ചിതറി ഓടുകയോ മറ്റോ ആണ് ചെയ്യാറുള്ളത്. ഈ കൊഴിയാകട്ടെ നല്ല രസകരമായി വളരെ ആസ്വദിച്ച് ഊഞ്ഞാലാടുകയാണ്.

ഊഞ്ഞാലാടുന്നതിനു ഒപ്പം ആട്ടികൊടുക്കാനും ആളുകളുണ്ട്. അതൊന്നും കോഴിക്ക് ഒരു വിഷയമല്ല. എന്തായാലും സമൂഹ മാധ്യമങ്ങളിലെ താരം ഇപ്പോൾ ഈ കോഴി ആണ്.