‘ഈ ചിത്രത്തിൽ നിന്റെ മുഖമില്ല, ശരീരം മാത്രം’- കുഞ്ഞപ്പൻ റോബോർട്ടിനെ അവതരിപ്പിച്ച സൂരജിന് അഭിനന്ദനവുമായി ഗിന്നസ് പക്രു

January 13, 2020

സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച ആയിരിക്കുന്നത് കുഞ്ഞപ്പൻ റോബോർട്ട് ആണ്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ റിലീസ് ചെയ്തപ്പോൾ മുതൽ ആളുകൾ തിരഞ്ഞത് ഈ കുഞ്ഞപ്പനെ ആയിരുന്നു. എന്നാൽ ആ റോബോർട്ട് രഹസ്യം ഡി വി ഡി റിലീസിന് ശേഷമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. മലയാളികളുടെ പ്രിയ താരം സൂരജ് ആയിരുന്നു കുഞ്ഞപ്പൻ റോബോർട്ട്. ചിത്രവുമായി ബന്ധപ്പെട്ട ഒരു വാർത്തയും പങ്കുവയ്ക്കാതെ സിനിമ ഇത്ര ഹിറ്റായി മുന്നോട്ട് പോകുമ്പോളും നിശബ്ദനായി ഇരുന്ന സൂരജിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

കുഞ്ഞപ്പനെ അവതരിപ്പിച്ച സൂരജിന് അഭിനന്ദനം അറിയിക്കുകയാണ് നടൻ ഗിന്നസ് പക്രു. ‘ഈ ചിത്രത്തിൽ നിന്റെ
മുഖമില്ല …. ശരീരം മാത്രം ….കുഞ്ഞപ്പൻ” എന്ന റോബർട്ടിന് വേണ്ടി നീ എടുത്ത പ്രയത്‌നം ….പ്രിയ സൂരജ് അഭിനന്ദനങ്ങൾ ‘. ഫേസ്ബുക്കിൽ സൂരജിന്റെ ചിത്രം പങ്കുവെച്ച് പക്രു ഇങ്ങനെ കുറിച്ചു.

വളരെ ഓമനത്തമുള്ള ഒരു റോബോർട്ട് ആയിരുന്നു സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച വൃദ്ധ കഥാപാത്രത്തിന് സഹായിയായി എത്തിയ കുഞ്ഞപ്പൻ . വളരെ രസകരമായാണ് കഥ വികസിക്കുന്നതും. റോബോർട്ടിനായി തയ്യാറാക്കിയ പ്രത്യേക വസ്ത്രത്തിൽ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നത് സൂരജിനെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

Read More:ഇതാണ് നമ്മുടെ യഥാർത്ഥ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’

വികൃതി എന്ന ചിത്രത്തിന് ശേഷം താരം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മിക്കുന്നത്.