പുതുവർഷ രാവിൽ സംഗീതത്തിനൊപ്പം കുറുമ്പും സ്നേഹവും പങ്കിട്ട് ഒരു അച്ഛനും മകളും- ‘ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റി’നിടയിലെ ഒരു ക്യൂട്ട് നിമിഷം കാണാം

January 3, 2020

സംഗീതസാന്ദ്രമായ ആഘോഷങ്ങളോടെയാണ് 2020നെ ഫ്‌ളവേഴ്‌സ് പ്രേക്ഷകർക്കൊപ്പം സ്വീകരിച്ചത്. ആളുകളുടെ പങ്കാളിത്തവും ന്യു ഇയർ ആവേശവും ഒന്നിച്ചെത്തിയപ്പോൾ ഫ്‌ളവേഴ്‌സ് ഒരുക്കിയ മ്യുസിക്കൽ ഷോ ന്യു ഇയർ ബ്ലാസ്റ്റ് ഗംഭീര വിജയമായി.

സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസിക്കൊപ്പം മുൻനിര ഗായകരായ ശക്തിശ്രീ ഗോപാലൻ, ഗൗരി ലക്ഷ്മി, കാവ്യാ അജിത്, ശ്രീനാഥ്, ശ്യാം തുടങ്ങിയവരാണ് ന്യു ഇയർ ബ്ലാസ്റ്റിനു മാറ്റ് കൂട്ടിയത്. സംഗീത സാന്ദ്ര രാവിനിടയിലെ ഒരു ക്യൂട്ട് നിമിഷം തരംഗമാകുകയാണ്.

പാട്ടാസ്വദിക്കുന്ന അച്ഛനും മകളുമാണ് താരം. പാട്ടിനൊപ്പം അച്ഛന്റെ തോളിലിരുന്നു താളം പിടിക്കുകയും സ്നേഹം നിറഞ്ഞ കുറച്ച് നിമിഷങ്ങൾ പങ്കു വയ്ക്കുകയുമാണ് ഇവർ. ആൾക്കൂട്ടത്തിനിടയിൽ അച്ഛന്റെയും മകളുടെയും സ്നേഹ നിമിഷങ്ങൾ ഫ്‌ളവേഴ്‌സ് ടീമിന്റെ ക്യാമറ കണ്ണുകൾ പകർത്തുകയായിരുന്നു.

ഇത്തരം ഒട്ടേറെ വൈകാരിക നിമിഷങ്ങൾ നിറഞ്ഞതായിരുന്നു ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റ് രാവ്. പാട്ടിനൊപ്പം ചുവടു വച്ച് ആഘോഷപൂർവം 2020നെ കാണികൾ വരവേറ്റു. കൈക്കുഞ്ഞിനെയുമായി പോലും ഈ ആഘോഷ രാവിൽ പങ്കെടുക്കാൻ ആളുകൾ എത്തി.

Read More:നിഗൂഢതകളുമായി കുഞ്ചാക്കോ ചിത്രം അഞ്ചാം പാതിരാ തിയേറ്ററുകളിലേക്ക്

എറണാകുളം തേവരയിലുള്ള സേക്രട്ട് ഹേർട്ട് കോളേജിൽ ആയിരുന്നു സംഗീത രാവ് അരങ്ങേറിയത്.