ഷൈലോക്ക് വിജയമാക്കിയ സംവിധായകന് ജോബി ജോർജിന്റെ സ്നേഹ സമ്മാനം

January 24, 2020

മമ്മൂട്ടിയുടെ മാസ്സ് പ്രകടനങ്ങളുമായി ‘ഷൈലോക്ക്’ വിജയം രചിച്ചിരിക്കുകയാണ്. തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ സന്തോഷ വിജയത്തിന് സംവിധായകന് ഒരു സമ്മാനം നൽകിയിരിക്കുകയാണ് നിർമാതാവ് ജോബി ജോർജ്.

സംവിധായകൻ അജയ് വാസുദേവന് ഒരു ആഡംബര ഫോൺ ആണ് ജോബി ജോർജ് സമ്മാനിച്ചത്. ചിത്രത്തിന്റെ റിലീസ് ദിവസമായിരുന്നു സംവിധായകന്റെ പിറന്നാളും. ‘ഷൈലോക്കി’ന്റെ വിജയവും പിറന്നാളാഘോഷവും ഒന്നിച്ചാണ് അണിയറ പ്രവർത്തകർ ആഘോഷിച്ചത്.

ആഘോഷത്തിനിടയിൽ അപ്രതീക്ഷിതമായി ഒരു ലക്ഷത്തിനു മുകളിൽ വിലയുള്ള ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡൽ ജോബി ജോർജ് സമ്മാനിച്ചത്. ദി പ്രീസ്റ്റ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് മമ്മൂട്ടി ‘ഷൈലോക്ക്’ വിജയം ആഘോഷമാക്കിയത്.

Read More:‘ജോസഫ്’ തമിഴിലേക്ക്; കേന്ദ്ര കഥാപാത്രമായി ആര്‍ കെ സുരേഷ്

മമ്മൂട്ടിക്ക് പുറമെ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഷൈലോക്ക്’. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.