വൈകല്യം തളർത്തിയ മകനെ കടൽത്തിരകളിൽ ചേർത്ത് നിർത്തി അച്ഛൻ; സ്നേഹം നിറഞ്ഞ വീഡിയോ

February 11, 2020

ചില കാഴ്ചകൾ വല്ലാതെ മനസു നിറയ്ക്കാറുണ്ട്. സന്തോഷവും സങ്കടവും തുളുമ്പുന്ന ഈ കാഴ്ചകൾ ചിലപ്പോഴൊക്കെ വല്ലാതെ ഹൃദയം തൊടും. അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ശാരീരിക വൈകല്യം തളർത്തിയ മകനെ കടലിൽ കളിപ്പിക്കുകയാണ് അച്ഛൻ. അകലെ നിന്നും മാത്രം കാണാൻ സാധിച്ചിട്ടുള്ള കടൽ തിരകളെ വിധിയെ തോൽപ്പിച്ച് അച്ഛന്റെ കരങ്ങളിലൂടെ അറിയുന്നതിന്റെ സന്തോഷം ആ കുരുന്നിന്റെ മുഖത്ത് കാണാം.

വളരെ സന്തോഷത്തിലാണ് അച്ഛനും മകനെ തിരകളിൽ പൊക്കിയും താഴ്ത്തിയും കളിപ്പിക്കുന്നത്. ആരുടേയും മനസ് നിറയ്ക്കുന്ന ഒരു കാഴ്ചയാണിത്.