മീൻ പിടിക്കുന്ന പൂച്ചകൾ സാധാരണം; പക്ഷെ മീനിനെ കണ്ട് ഭയന്നോടുന്ന പൂച്ചകളെ കണ്ടിട്ടുണ്ടോ?- വീഡിയോ

February 24, 2020

മീൻ കൊതിയില്ലാത്ത പൂച്ചകൾ വളരെ വിരളമാണ്. പൂച്ചകളുടെ പ്രധാന ഭക്ഷണം തന്നെ മീനാണ്. കറിച്ചട്ടിയിൽ കിടക്കുന്ന മീൻ മുതൽ കുളത്തിലും അക്വേറിയത്തിലുമൊക്കെ നീന്തിത്തുടിക്കുന്ന മീനിനെ വരെ ചാടിപിടിച്ച് അകത്താക്കുന്ന കേമന്മാരാണ് പൂച്ചകൾ. എന്നാൽ മീൻ ഒന്ന് വെള്ളത്തിൽ നിന്ന് ചാടിയാൽ പേടിച്ചോടുന്ന പൂച്ചകളെ കണ്ടിട്ടുണ്ടോ?

വലിയ പേടിക്കാരായ രണ്ടു പൂച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കിച്ചൻ സിങ്കിൽ ഒരു മീൻ കിടന്നു നീന്തുന്നത് ഉറ്റു നോക്കിയിരിക്കുകയാണ് കക്ഷികൾ.

മീനിന്റെ ചലനമൊക്കെ ഉറ്റു നോക്കിയിരിക്കുന്ന പൂച്ചകൾ പക്ഷെ മീനിനെ വെള്ളത്തിലൂടെ പിടിക്കാനോ ഒന്നും ശ്രമിക്കുന്നില്ല. കൗതുകത്തോടെ നോക്കി ഇരികുമ്പോഴാണ് മീൻ ഒരൊറ്റ ചാട്ടം സിങ്കിൽ നിന്ന് പുറത്തേക്ക്..

തിരിഞ്ഞു പോലും നോക്കാത്തെ അടുക്കളയിലിരുന്ന പാത്രവും തട്ടിമറിച്ച് ഒരൊറ്റ ഓട്ടമായിരുന്നു പൂച്ചകൾ. വളരെ രസകരമാണ് ഈ കാഴ്ച.