താളത്തിൽ ചുവടുവെച്ച് തരംഗമായി കുട്ടി നഞ്ചമ്മ; വീഡിയോ

February 20, 2020

‘അയ്യപ്പനും കോശിയും’ സിനിമയും പാട്ടുമൊക്കെ ഒരുപോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. സിനിമയ്ക്കൊപ്പം ഹിറ്റായതാണ് അട്ടപ്പാടിയിലെ നഞ്ചമ്മയും. നാടോടിപ്പാട്ടിൻ ചേലിൽ നഞ്ചമ്മയും അവരുടെ പാട്ടുകളും ഹിറ്റായി.

ഇപ്പോൾ ഒരു കുട്ടി നഞ്ചമ്മ ആണ് സമൂഹ മാധ്യമങ്ങളിലെ താരം. നാടോടി വേഷത്തിൽ വൈറലായ ‘അയ്യപ്പനും കോശിയും’ പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ് കുട്ടികുറുമ്പി.

Read More:‘ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്’- ‘ഇന്ത്യൻ 2’ സെറ്റിൽ നടന്ന അപകടത്തിൽ അനുശോചനമറിയിച്ച് കാജൽ

വളരെ രസകരമാണ് കുഞ്ഞിന്റെ നൃത്തം കാണാൻ. അതുപോലെ തന്നെ മുഖ ഭാവങ്ങളും അതി ഗംഭീരം തന്നെ. വളരെ കുറച്ച് മാത്രം ദൈർഘ്യമുള്ള വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന തരത്തിൽ രസകരമാണ്.