‘കുഞ്ഞാലി വരും’- ത്രസിപ്പിക്കുന്ന രംഗങ്ങളുമായി ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ടീസർ എത്തി

February 25, 2020

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ പുതിയ ടീസർ എത്തി. മാർച്ച് 26ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മാർച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്. പ്രേക്ഷകർ ഒന്നടങ്കല്മ് കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. 

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.