സ്റ്റാര്‍ മാജിക്കിനെ വേദനസംഹാരിയാക്കി; അന്ന് രോഗം തളര്‍ത്തിയ റഹിയാനത്ത് പിന്നെ നിറചിരിയോടെ നൃത്തം ചെയ്തു: വീഡിയോ

February 21, 2020

രോഗങ്ങള്‍ ജീവിതത്തെ തളര്‍ത്തുമ്പോള്‍ പലര്‍ക്കും മരുന്നിനേക്കാള്‍ ആശ്വാസം പകരുന്ന ചിലതുണ്ട്. സംഗീതം, പുസ്തകങ്ങള്‍, സിനിമ, പ്രിയപ്പെട്ടവരുടെ സാമിപ്യം അങ്ങനെ പലതും. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ എറ്റെടുത്ത ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക് (ടമാര്‍ പടാര്‍-2) ആണ് റഹിയാനത്ത് എന്ന പെണ്‍കരുത്തിന് വേദനസംഹാരിയായി തീര്‍ന്നത്.

ഗുരുതരമായ രോഗാവസ്ഥയിലായിരുന്നു വര്‍ഷങ്ങളായി റഹിയാനത്ത് . എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത വിധം രോഗം ഇവരെ ശാരീരികമായും മാനസികമായും തളര്‍ത്തി. കോഴിക്കോട് സ്വദേശിനിയാണ് റഹിയാനത്ത് . കൂടെ നില്‍ക്കുമെന്നു കരുതിയവരില്‍ ചിലര്‍ പോലും രോഗാവസ്ഥയെ തുടര്‍ന്ന് അകലുകയായിരുന്നു ഇവരില്‍ നിന്നും. സര്‍ജറികള്‍ക്കും മരുന്നുകള്‍ക്കുമൊന്നും റയിഹാനത്തിനെ പരിപൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ സാധിച്ചതുമില്ല.

രോഗത്തിന്റെ വേദനയില്‍ ഉള്‍ക്കരുത്തു പോലും നഷ്ടപ്പെട്ട റയിഹാനത്തിന് ഒടുവില്‍ ആശ്വാസമായത് സ്റ്റാര്‍ മാജിക് പരിപാടിയാണ്. സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളുടെ കുസൃതികളും ചിരി നിറയ്ക്കുന്ന സുന്ദര നിമിഷങ്ങളും ഗെയിമുകളുടെ ആവേശവുമെല്ലാം ഹൃദയത്തിലേക്ക് ആവാഹിച്ചു ഈ പെണ്‍കരുത്ത്. മെല്ലെ വേദനകള്‍ മറന്നു. മനക്കരുത്ത് വീണ്ടെടുത്തു. ഒടുവില്‍ നിറചിരിയോടെ റഹിയാനത്ത് സ്റ്റാര്‍ മാജിക് വേദിയിലെത്തി. വേദനകള്‍ മറന്ന് നൃത്തം ചെയ്തു.

ഫ്ളവേഴ്‌സ് ടിവിയില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9.30-നാണ് സ്റ്റാര്‍ മാജിക് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആസ്വാദനത്തിന്റെ വേറിട്ട ഭാവമാണ് ഈ പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതും.