ക്രിക്കറ്റുമായി ശ്രീനാഥും ബാലുവും; ‘സുമേഷ് ആൻഡ് രമേഷ്’ ഫസ്റ്റ് ലുക്ക് എത്തി

February 6, 2020

ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘സുമേഷ് ആൻഡ് രമേഷ്’. തിരക്കഥാകൃത്ത് സനൂപ് തൈക്കൂടം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈറ്റ്‌സാന്‍ഡ് മീഡിയ ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ ഫരീദ് ഖാനും കെ എൽ 7 എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ‘സുമേഷ് ആൻഡ് രമേഷ്’ നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നാട്ടിൻപുറംകാരായ ചെറുപ്പക്കാരായാണ് ശ്രീനാഥും ബാലുവും ചിത്രത്തിൽ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇരുവരും ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് നൽകിയിരിക്കുന്നത്.

Read More:ശ്രദ്ധ നേടി നക്ഷത്രയുടെ ഹ്രസ്വ ചിത്രം ‘പോപ്പി’; ഇന്ദ്രജിത്തിനും പൂർണിമയ്ക്കുമൊപ്പം അഭിനന്ദനവുമായി പൃഥ്വിരാജ്

സനൂപ് തൈക്കൂടവും ജോസഫ് വിജേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാലീല്‍ അസീസ്, ഷിബു എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. യാക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.