പ്രണയത്തിന് കണ്ണും മൂക്കും ‘പ്രായ’വുമില്ല- ചിരിനിറച്ച് പ്രണയദിന സ്പെഷ്യൽ വീഡിയോ

February 14, 2020

പ്രണയം തുറന്നു പറയാനും പ്രണയത്തിന്റെ ഓർമ്മകൾ ആഘോഷിക്കാനും ഒരു പ്രണയദിനം കൂടി വന്നെത്തി. പ്രണയത്തിന്റെ നിർവചനങ്ങൾ ഇന്ന് ഒരുപാട് മാറിയെങ്കിലും കാത്തിരിപ്പിന്റെയും ആത്മാർത്ഥ സ്നേഹത്തിന്റെയും പഴയ കാല നൈർമല്യം പലരുടെയും ഉള്ളിൽ അതേപടി അവശേഷിക്കുന്നുണ്ട്. എന്നാൽ ഈ പ്രണയദിനത്തിന് ഒരു രസികൻ പ്രണയാവിഷ്കാരമാണ് ഫ്‌ളവേഴ്‌സ് ഓണ്‍ലൈന്‍ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്ന് കേട്ടിട്ടില്ലേ? പ്രായവുമില്ലെന്നു രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പ്രണയ ദിന വീഡിയോ. കോമഡി പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വീഡിയോയിൽ കുട്ടികളാണ് താരങ്ങൾ.

പ്രണയ ദിന സ്പെഷ്യൽ വീഡിയോ ഒരുക്കിയിരിക്കുന്നത് അനന്തു പ്രകാശനാണ്. അസ്സോസിയേറ്റ് ഡയറക്റ്റർ- ആൽവിൻ ജെയ്‌സൺ, ക്യാമറ- അതുൽ അമ്പിളി& ജയൻ കാർത്തികേയൻ, എഡിറ്റിംഗ്- സനു വർഗീസ്, ഗോഡ്വിൻ ജിയോ സാബു സംഗീതം ഒരുക്കിയിരിക്കുന്നു. ഗ്രാഫിക്സ്- നിതിൽ ബെസ്റ്റോ, ഓഡിയോ- ആദർശ്, കളർ- പ്രിജു ജോസ്, കലാസംവിധാനം- സുജീഷ്, ക്യാമറ അസിസ്റ്റന്റ്- അമൽ.

ജെൻസൺ ജോസ്, ജിബിൻ ജി നായർ, ഡാവിഞ്ചി സതീഷ്, ലക്ഷ്മി, രാജീവ്,എവിൻ, കെവിൻ, സ്വാതി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.