വിഷ്ണുവിന്റെയും പ്രിയയുടെയും പ്രണയ കഥ; റിലീസിന് ഒരുങ്ങി പ്രിയ വാര്യരുടെ ആദ്യ കന്നഡ ചിത്രം ‘വിഷ്ണുപ്രിയ’

February 11, 2020

‘ഒരു അഡാർ ലൗ’വിലൂടെ തരംഗവുമായ നടിയാണ് പ്രിയ വാര്യർ. ‘ഒരു അഡാർ ലൗ’വിന് ശേഷം പ്രിയ വാര്യരെ തേടിയെത്തിയതെല്ലാം അന്യ ഭാഷ ചിത്രങ്ങളായിരുന്നു. ബോളിവുഡിൽ രണ്ടു ചിത്രങ്ങളാണ് പ്രിയയുടേതായി ഒരുങ്ങുന്നത്. ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ ഷൂട്ടിംഗ് പൂർത്തിയായതിനു ശേഷം കന്നഡ ചിത്രമായ ‘വിഷ്ണുപ്രിയ’യിലാണ് നടി അഭിനയിച്ചത്. ഇപ്പോൾ ‘വിഷ്ണുപ്രിയ’ റിലീസിന് തയ്യാറെടുക്കുകയാണ്.

വി കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിൽ പ്രിയ വാര്യരുടെ നായകനായി എത്തുന്നത് ശ്രേയസ് മഞ്ജുവാണ്. ഇപ്പോൾ പ്രിയ വാര്യർ സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഒരു പ്രണയ ചിത്രമാണ് ‘വിഷ്ണുപ്രിയ’. ഗോപി സുന്ദറാണ് സംഗീതം. 1990 കാലിലെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഈ വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന നവ്യ നായർ ചിത്രം ‘ഒരുത്തി’യുടെ സെറ്റിൽ പ്രിയ എത്തിയ ചിത്രം നവ്യ പങ്കുവെച്ചിരുന്നു.

Read More:ജ്യൂസ് നൽകുന്നത് പഴത്തോടുകളിൽ; ഹിറ്റായി ഈറ്റ് രാജ

‘ഒരു അഡാർ ലൗവി’ന് ശേഷം പ്രിയ മലയാളത്തിൽ സാന്നിധ്യം അറിയിച്ചത് ‘ഫൈനാൻസ്’ എന്ന രജിഷ വിജയൻ ചിത്രത്തിൽ ഒരു ഗാനമാലപിച്ചുകൊണ്ടാണ്.