അടിയെന്നു പറഞ്ഞാൽ പൊരിഞ്ഞ അടി കൂടി കുട്ടിയാനകൾ;പിടിച്ച് മാറ്റാനിടപെട്ട് അമ്മയും അച്ഛനും- കുറുമ്പ് നിറഞ്ഞ വീഡിയോ

March 2, 2020

കുറുമ്പും കുസൃതിയും നിറഞ്ഞ ഒട്ടേറെ രസകരമായ വിശേഷങ്ങൾ നിറഞ്ഞതാണ് ആനക്കഥകൾ. മുതിർന്ന ആനകൾക്കും കുറുമ്പിനു കുറവൊന്നുമില്ല. എന്നാൽ കുട്ടിയാനയുടെ കുസൃതിയായാലോ, ഗംഭീരമായിരിക്കും അല്ലേ?

ഇപ്പോൾ രസകരമായൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കുട്ടിയാനകൾ ഏറ്റുമുട്ടുകയാണ്. പൊരിഞ്ഞ അടിയാണ് നടക്കുന്നത്. നേരെ നിൽക്കാൻ പോലും പഠിച്ചിട്ടില്ലാത്തത്ര കുട്ടി ആനകളാണ്. ഇടറി വീണും മണ്ണിൽ ഉരുണ്ടും അടികൂടുകയാണ് കുറുമ്പന്മാരായ ഈ ആനകൾ.

ഒടുവിൽ അച്ഛനും അമ്മയും ഇടപെടേണ്ടി വന്നു ഇവരുടെ വഴക്ക് അവസാനിപ്പിക്കാൻ. പരസ്പരം ഇരുവരെയും മാറ്റി നിർത്തിയിട്ടും കൊമ്പുകോർക്കാൻ കുട്ടിയാനകൾ ശ്രമിക്കുന്നുണ്ട്. വളരെ രസകരമാണ് ഈ വീഡിയോ. പിടിച്ച് മാറ്റാനിടപെട്ട് അമ്മയും അച്ഛനും- കുറുമ്പുമായി കുട്ടിയാനകൾ