വനവാസത്തിന് ഇറങ്ങിയ സീതയാണെങ്കിലും ഡപ്പാംകൂത്ത് കേട്ടപ്പോൾ കൈവിട്ടു പോയി- രസകരമായ വീഡിയോ

March 6, 2020

കൊച്ചുകുട്ടികളുടെ വീഡിയോ പലപ്പോഴും നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും കുസൃതിയുമൊക്കെ കണ്ടിരിക്കാൻ തന്നെ രസമാണ്. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ കുട്ടികളുടെ വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. അത്തരമൊരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി തയ്യാറായി നിൽക്കുകയാണ് കുട്ടികൾ. സീതയും രാമ ലക്ഷ്മണന്മാരുമായി വേഷമണിഞ്ഞ മൂന്നു കുട്ടികളുമുണ്ട്. രാമനും ലക്ഷ്മണനും ഒപ്പം സീത വനവാസത്തിനു പുറപ്പെടുന്നതാണ് രംഗം.

പശ്ചാത്തലത്തിൽ ഡപ്പാംകൂത്ത് ഗാനമാണ് ഉയരുന്നത്. ശ്വാസമടക്കി പിടിച്ച് രാമനും ലക്ഷ്മണനും നിന്നെങ്കിലും സീതയുടെ നിയന്ത്രണം വിട്ടു പോയി. പിന്നെ രസകരമായ ചുവടുകളുമായി സീത ഡാൻസ് തുടങ്ങി. വളരെ ആസ്വദിച്ചാണ് കുട്ടി നൃത്തം ചെയ്യുന്നത്. വളരെ രസകരമാണ് ഈ വീഡിയോ.