ദൃശ്യത്തിലെ വില്ലൻ വരുണിനെ മറന്നോ? തിരിച്ചറിയാനാകാത്ത മാറ്റവുമായി റോഷന്റെ പുതിയ മുഖം!

May 13, 2020

‘ദൃശ്യം’ എന്ന ചിത്രത്തിൽ പൂച്ചക്കണ്ണുമായി എത്തിയ കുട്ടി വില്ലൻ വരുണിനെ ആരും മറന്നിട്ടുണ്ടാകില്ല. ആർക്കും വെറുപ്പ് തോന്നുന്ന വിധത്തിൽ അത്രയും പൂർണതയോടെയാണ് വരുൺ എന്ന കഥാപാത്രത്തെ റോഷൻ ബഷീർ അനശ്വരമാക്കിയത്. 2013ൽ ‘ദൃശ്യം’ റിലീസ് ചെയ്യുമ്പോൾ റോഷന് വെറും 22 വയസായിരുന്നു പ്രായം. പിന്നീട് വെള്ളിത്തിരയിൽ ഈ നടനെ കണ്ടതുമില്ല.

എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുകയാണ് റോഷൻ. ഏഴുവർഷങ്ങൾ കൊണ്ട് തിരിച്ചറിയാനാകാത്ത മാറ്റമാണ് റോഷന് സംഭവിച്ചത്. കൂടുതൽ സുമുഖനായി വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് താരമെന്ന് ചിത്രങ്ങളിൽ നിന്നും മനസിലാകും.

Read More:‘ഈ ചിത്രത്തിൽ നിന്നും എന്നെ കണ്ടെത്താമോ?’- ആരാധകരെ കുഴപ്പിച്ച് ശോഭന

ഏറ്റവും രസകരമായ കാര്യം, ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഛായയാണ് ഇപ്പോൾ റോഷൻ ബഷീറിന്. വിരാടിനൊപ്പം കുറച്ച് കാലങ്ങൾക്ക് മുൻപ് റോഷൻ ചിത്രവും പകർത്തിയിരുന്നു. ‘പ്ലസ് ടു’ എന്ന സിനിമയിലൂടെയാണ് റോഷൻ വെള്ളിത്തിരയിലേക്ക് എത്തിയത്. എന്നാൽ ‘ദൃശ്യ’മാണ് റോഷനെ ശ്രദ്ധേയനാക്കിയത്.

Story highlights-amazing makeover of actor roshan basheer