‘ഇനിയും ഒരു കുഞ്ഞായിരിക്കുക..ഞങ്ങൾ നിന്നെ ആദ്യമായി കണ്ട ദിവസം പോലെ’- മകൾക്ക് ഹൃദയം തൊടുന്ന പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

May 5, 2020

നടൻ ദുൽഖർ സൽമാന്റെയും അമാൽ സുൽഫിയുടെയും മകൾ മറിയം അമീറാ സൽമാൻ ചെറുപ്പം മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ താരമാണ്. ലോക്ക് ഡൗൺ കാലത്ത് മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ് കുഞ്ഞു മറിയം. പിറന്നാൾ ദിനത്തിൽ മകൾക്കായി ഹൃദയം തൊടുന്നൊരു കുറിപ്പാണ് ദുൽഖർ സൽമാൻ പങ്കുവയ്ക്കുന്നത്.

മകൾ വളരെ വേഗം വളരുന്നുവെന്ന പരാതിയോടെയാണ് ദുൽഖറിന്റെ പിറന്നാൾ ആശംസ. ‘ഞാനിപ്പോൾ ഒരു വലിയ പെൺകുട്ടിയാണ് എന്ന് നീ വാശിപിടിക്കുമ്പോൾ ഞങ്ങളെല്ലാവരും നിന്റെ പ്രായത്തിലുള്ളവരായി അഭിനയിക്കുകയാണ്. നീ വളരെ വേഗം വളരുകയാണ്. ഇപ്പോൾ വാക്കുകൾ ചേർത്ത് സംസാരിക്കുന്നു’.

‘സ്വന്തമായി കളികൾ സൃഷ്ടിച്ച് ഞങ്ങളോട് കഥകൾ പറഞ്ഞ് തനിയെ നടക്കാൻ പഠിച്ച, ഓടാനും ചാടാനും പഠിച്ച വലിയ കുട്ടിയാണ് നീയിപ്പോൾ. പ്രിയപ്പെട്ട മാരി, നീ വേഗത കുറയ്ക്കുക, ഇനിയും ഒരു കുഞ്ഞായിരിക്കുക..ഞങ്ങൾ നിന്നെ ആദ്യമായി കണ്ട ദിവസം പോലെ. നിന്റെ നിലവിളി ആദ്യമായി കേട്ട ദിവസം പോലെ..ലോകം നീയൊരു വലിയ കുട്ടിയായി എന്ന് പറയുമ്പോഴും തിരക്കുക്കൂട്ടരുത് പ്രിയ മാരി..’.

നടി നസ്രിയയും മറിയത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. ‘പിറന്നാൾ ആശംസകൾ മുമ്മു, നാച്ചു മാമി നിന്നെ കാണാൻ കാത്തിരിക്കുന്നു’ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.

Story highlights- dulquer salman’sdaughter turns three