അതിഗംഭീര ഭാവാഭിനയത്തില്‍ അതിശയിപ്പിച്ച് കൊച്ചുമിടുക്കി; ക്യൂട്ട്‌നെസ്സ് ഓവര്‍ലോഡഡ് എന്ന് സോഷ്യല്‍മീഡിയ: വൈറല്‍ വീഡിയോ

May 16, 2020
little girl

മുതിർന്നവരേക്കാൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകാറുള്ളത് കുഞ്ഞുങ്ങളാണ്. നിഷ്‌കളങ്കമായ കുട്ടികുറുമ്പുകളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ചക്കാര്‍ ധാരാളമാണ്. കൗതുകമുണർത്തുന്ന പാട്ടിനും ഡാൻസിനും പുറമെ ടിക് ടോക്കിലും ഇപ്പോൾ കുരുന്നുകളാണ് താരങ്ങൾ.

ഏറെ നിഷ്‌കളങ്കതയും അതിലേറെ ക്യൂട്ട്നെസും നിറച്ചൊരു കുഞ്ഞുമോളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുതിർന്നവരേക്കാൾ കൃത്യമായ പെർഫെക്‌ഷനോടെയാണ് ഈ കുഞ്ഞുമോൾ ടിക് ടോക്ക് ചെയ്യുന്നത്. ഡയലോഗിന് പുറമെ കുഞ്ഞുമോളുടെ മുഖത്ത് വിരിയുന്ന ഭാവാഭിനയമാണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്.

Read also:മഞ്ജു ഭാവങ്ങളിൽ അതിശയിപ്പിച്ച് കൊച്ചുമിടുക്കി; വൈറലായി ടിക് ടോക് വീഡിയോ

മലയാള സിനിമയിലെ മഞ്ജു വാര്യർ, ഉർവശി, മീര ജാസ്മിൻ, ബേബി ശാമിലി തുടങ്ങി ഒട്ടുമിക്ക എല്ലാ താരങ്ങളെയും ടിക് ടോക്കിലൂടെ ഈ കുരുന്ന് പ്രതിഭ അനുകരിച്ചിട്ടുണ്ട്. നിറഞ്ഞ കൈയടിയാണ് ഈ കുഞ്ഞുമോളുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

Story Highlights: little girl cute tik tok viral video