അമ്മയും മകളും ഒരുപോലെ; കൗതുകമുണർത്തി മീനയുടെയും മകളുടെയും ചിത്രങ്ങൾ

May 1, 2020

ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായ ആളാണ് മീന. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരേ സമയം തിളങ്ങിയ മീന വിവാഹ ശേഷം കുഞ്ഞുണ്ടായപ്പോൾ മാത്രമാണ് സിനിമയിൽ നിന്നും ഒന്ന് മാറിനിന്നത്. എന്നാൽ അതിലും ശക്തമായി ഗംഭീര മെയ്‌ക്കോവർ നടത്തി തിരികെയെത്തുകയും ചെയ്തു.

അമ്മായിയെ പോലെ മകൾ നൈനികയും ബാലതാരമായി അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ് ചിത്രമായ ‘തെരി’യിൽ നൈനിക പ്രധാന വേഷത്തിലാണ് എത്തിയത്. ഇപ്പോൾ മീനയുടെ കുട്ടിക്കാല ചിത്രവും നൈനികയുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

മീനയുടെ തനിപ്പകർപ്പാണ് നൈനിക. അമ്മയും മകളും തമ്മിലുള്ള സാമ്യമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. മീന തന്നെയാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചത്. ലൈക്ക് മദർ ലൈക്ക് ഡോട്ടർ എന്ന അടിക്കുറിപ്പോടെയാണ്‌ മീന ചിത്രം പങ്കുവെച്ചത്.

സാന്ത്വനം എന്ന സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്ക് എത്തിയത്. മോഹൻലാലിന്റെ ഒപ്പം ഏറ്റവും അധികം അഭിനയിച്ച നായികമാരിൽ ഒരാളാണ് മീന. മാത്രമല്ല, എല്ലാ ഭാഷയിലെയും സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ മീനയ്ക്ക് സാധിച്ചു.