ആറാംതമ്പുരാന്റെ ഉണ്ണിമായയായി ഒരു കൊച്ചു മിടുക്കി- മഞ്ജു വാര്യരുടെ ചെറുപ്പമാണോയെന്ന് സോഷ്യൽ മീഡിയ- വീഡിയോ

May 1, 2020

കുട്ടികളുടെ കഴിവുകൾ കാലത്തിനനുസരിച്ച് മാറിവരികയാണ്. എല്ലാ മേഖലയിലും ഒരുപോലെ പ്രഗത്ഭരായ കുട്ടികളാണ് എല്ലാവരും. മാത്രമല്ല, ഇന്ന് കുട്ടികൾ ശ്രദ്ധിക്കപ്പെടുന്നത് ടിക് ടോക്ക് വീഡിയോകളിലൂടെയാണ്.

ഇപ്പോൾ ഒരു കുട്ടി മഞ്ജു വാര്യരാണ് ടിക് ടോക്ക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജു വാര്യരുടെ ആറാംതമ്പുരാൻ എന്ന ചിത്രത്തിലെ ഡയലോഗുകളാണ് ഒരു കൊച്ചുമിടുക്കി അവതരിപ്പിക്കുന്നത്.

സെറ്റ് സാരിയുടുത്ത് വലിയ പൊട്ടൊക്കെ തൊട്ട് മഞ്ജു വാര്യരുടെ രൂപ ഭാവങ്ങളോടെയാണ് കുട്ടി സംസാരിക്കുന്നത്. വളരെ രസകരമാണ് ഈ വീഡിയോകൾ കണ്ടിരിക്കാൻ.