ഇത്രയും നല്ല ആസ്വാദകനെ വേറെ എവിടെ കിട്ടും..; അമ്മയുടെ പാട്ട് ആസ്വദിച്ച് കുഞ്ഞാവ, ക്യൂട്ട് വീഡിയോ

June 14, 2020
baby

‘ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അത് മതി’ മലയാളികൾ ഏറ്റുപാടിയ ഈ പാട്ട് പോലെ തന്നെ മനോഹരമാണ് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരികൾ. പലപ്പോഴും കുഞ്ഞുമക്കളുടെ നിഷ്കളങ്കമായ ചിരി കാണാനായി നാം അവരെ കളിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ താരാട്ട് പാട്ട് കേട്ട് ചിരിക്കുന്ന ഒരു കുഞ്ഞുവാവയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.

കുഞ്ഞിനെ ഉറക്കനായി മടിയിലിരുത്തി പാട്ട് പാടുകയാണ് ‘അമ്മ. എന്നാൽ അമ്മയുടെ മുഖത്ത് നോക്കി ചെറുചിരിയോടെ പാട്ട് ആസ്വദിക്കുകയാണ് ഈ കുഞ്ഞാവ. അമ്മയുടെ പാട്ടിനനുസരിച്ച് കുഞ്ഞാവയുടെ മുഖത്ത് വ്യത്യസ്തങ്ങളായ ഭാവങ്ങളും വിടരുന്നുണ്ട്.

Read also: ഒറ്റ രാത്രികൊണ്ട് പച്ചയിൽ നിന്നും പിങ്കിലേക്ക് നിറംമാറി തടാകം; അമ്പരന്ന് ഗവേഷകർ

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ നിഷ്കളങ്കമായ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ ആഴം കാണിക്കുന്നതാണ് ഈ വീഡിയോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Story Highlights: Infant enjoying mothers lullaby