അച്ഛന്റെ പൊന്നുമക്കൾ; ‘ഫാദേഴ്‌സ്‌ ഡേ’ ആശംസകളുമായി താരങ്ങൾ

June 21, 2020

ഇന്ന് ലോകം ‘ഫാദേഴ്‌സ്‌ ഡേ’ ആഘോഷിക്കുകയാണ്. മക്കൾക്കായി ഏറ്റവും മികച്ചത് തന്നെ നൽകാൻ ശ്രമിക്കുന്ന, ജീവിതത്തിലുടനീളം തണലാകുന്ന അച്ഛന് ആശംസകൾ അറിയിക്കുകയാണ് എല്ലാവരും. സിനിമാതാരങ്ങളും അച്ഛനെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ച് ഈ ദിനത്തിന്റെ ഭാഗമാകുന്നു.

അച്ഛൻ നസിമുദ്ധീനും, ഭർത്താവ് ഫഹദ് ഫാസിലിന്റെ പിതാവും സംവിധായകനുമായ ഫാസിലിനും നസ്രിയ നസീം ‘ഫാദേഴ്‌സ്‌ ഡേ’ ആശംസിക്കുന്നു. അച്ഛനൊപ്പമുള്ള കുട്ടികൾ ചിത്രം പങ്കുവെച്ചാണ് നടി നേടിയ മൊയ്‌തു ആശംസകളറിയിച്ചത്.

അച്ഛന്റെ സ്റ്റൈലൻ ചിത്രങ്ങളാണ് നടൻ ടൊവിനോ തോമസ് പങ്കുവെച്ചത്. മക്കൾക്കൊപ്പമുള്ള ഒരു ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.

Read More:‘സുന്ദരി’മാരായ വിരാടും രോഹിതും ചഹലും; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സ്ത്രീ രൂപത്തിൽ

അച്ഛനോടൊപ്പമുള്ള ചെറുപ്പകാല ചിത്രവും മകൻ ഇസഹാക്കിനൊപ്പമുള്ള ചിത്രവുമാണ് ‘അപ്പന്റെ ദിവസം’ എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്.

Story highlights-celebrities wishing fathers day