ജോക്കറുമുതൽ എലിസബത്ത് രാജ്ഞി വരെ; സോഷ്യൽ മീഡിയയിൽ താരമായി പെൺകുട്ടി

June 1, 2020
beth

വെള്ളിത്തിരയിലെ കഥാപാത്രങ്ങളെ രൂപത്തിലും വേഷത്തിലുമെല്ലാം അനുകരിക്കുന്ന നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജോക്കറിനെയും ഗോര്‍ഡന്‍ റാംസിയേയുമെല്ലാം സ്വന്തം മുഖത്ത് ഒരുക്കിയിരിക്കുകയാണ് ഒരു പെൺകുട്ടി.

മാഞ്ചസ്റ്റർ സ്വദേശിയായ ബെത്ത് ഗല്ലാഘെറി എന്ന 25കാരിയാണ് മേക്ക് അപ്പ് സ്കില്ലിലൂടെ നിരവധി ആരാധകരെ നേടിയെടുത്തിരിക്കുന്നത്.

സ്വന്തം മുഖമാണ് ബെത്ത് കൂടുതലും ക്യാൻവാസുകൾ ആയി ഉപയോഗിക്കാറുള്ളത്. ലോക്ക് ഡൗൺ സമയത്താണ് ബെത്ത് സെലിബ്രിറ്റി മേക്കപ്പ് ആരംഭിച്ചത്. അതുവരെ സ്വന്തം രൂപത്തിൽ വ്യത്യസ്‌തകൾ വരുത്തിയായിരുന്നു ബെത്തിന്റെ മേക്കപ്പ്. സെലിബ്രിറ്റികൾ മുഖത്ത് മിന്നിമറിയാൻ തുടങ്ങിയതോടെ ബെത്തിനെ തേടി നിരവധി ആരാധകരും എത്തുന്നുണ്ട്.

Story Highlights: incredible makeup girl transforms into celebrities