‘വിശ്വം കാക്കുന്ന നാഥാ’..ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ഗാനത്തിന് ഒരു വ്യത്യസ്ത കവർ വേർഷൻ

June 9, 2020
music

ചില പാട്ടുകൾ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാറുണ്ട്.. ആലാപനത്തിലെ മനോഹാരിതയും വരികളിലെ വിശുദ്ധിയും പാട്ടുകളെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു. സിനിമാപാട്ടുകൾ പോലെ തന്നെ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് ചില ക്രിസ്തീയ ഭക്തി ഗാനങ്ങളും. അത്തരത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ഒരു ഭക്തി ഗാനമാണ് ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലെ ‘വിശ്വം കാക്കുന്ന നാഥാ…’ എന്ന ഗാനം.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം ഒരുക്കിയ ഗാനത്തിന് പുതിയ കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് അമരവിള യൂത്ത് കോറസിലെ ഒരു കൂട്ടം കലാകാരൻമാർ.

Read also: കാട്ടിലെ രാജാവൊക്കെ ആയിരിക്കും, പക്ഷെ കളി എന്നോട് വേണ്ട; സിംഹക്കൂട്ടത്തിനെ വിരട്ടിയോടിച്ച് കീരി- രസികൻ വീഡിയോ

ഒരു കൂട്ടം കലാകാരൻമാർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി സംഗീതോപകരണങ്ങൾ ഉപയോഗിച്ചിട്ടില്ല. പകരം ഗായകരുടെ ശബ്ദങ്ങൾ ഉപയോഗിച്ചുതന്നെയാണ് ബാക്ക് ഗ്രൗണ്ട് സ്കോർ തയാറാക്കിയിരിക്കുന്നത്, ഇതുതന്നെയാണ് ഈ വീഡിയോയുടെ മുഖ്യ ആകർഷണവും.

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു ഈ വീഡിയോ ഗാനം.

Story Highlights: Vishwam kaakkunna naadha Vocal Ensemble by Amaravila Youth Chorus