ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് മഞ്ഞ നിറവും, പിങ്ക് കണ്ണുകളുമുള്ള ആമ- അപൂർവ വീഡിയോ

July 20, 2020

പൊതുവെ ഇരുണ്ട പച്ചനിറത്തിലും തവിട്ട് നിറത്തിലുമൊക്കെയാണ് ആമകളെ കാണാറുള്ളത്. എന്നാൽ ഒഡീഷയിൽ കണ്ടത്തിയ ഒരു ആമ നിറംകൊണ്ട് ശ്രദ്ധിക്കപെടുകയാണ്. നല്ല തെളിഞ്ഞ മഞ്ഞ നിറത്തിലുള്ള ആമയെ സുജൻപൂർ ഗ്രാമവാസികളാണ് കണ്ടെത്തിയത്.

അപൂർവങ്ങളിൽ അപൂർവമാണ് ഇങ്ങനെയുള്ള ആമ. അതുകൊണ്ടുതന്നെ ഗ്രാമവാസികൾ ആമയെ കണ്ടെത്തിയതിന് പിന്നാലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

ആമയുടെ പുറംതോടുമുതൽ ശരീരഭാഗങ്ങളെല്ലാം മഞ്ഞ നിറത്തിൽ തന്നെയാണ്. ഐ എഫ്‌ എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മഞ്ഞ ആമയുടെ വീഡിയോ പങ്കുവെച്ചത്.

Read More: മഴക്കാലത്ത് മുഖത്തിനും മുടിക്കും വേണം, പ്രത്യേക കരുതൽ

സസ്തനികളിൽ ചർമത്തിനും, രോമത്തിനും കണ്ണിനും നിറം നൽകുന്ന മെലാനിന്റെ കുറവായിരിക്കാം ആമയുടെ മഞ്ഞ നിറത്തിനു കാരണമെന്നാണ് സുശാന്ത നന്ദ പറയുന്നത്.മഞ്ഞ നിറത്തിനു പുറമെ കണ്ണുകൾക്ക് പിങ്ക് നിറവുമാണ് ഈ ആമയ്ക്ക്.

Story highlights-A rare yellow turtle was spotted & rescued in Odisha