‘എത്ര പെട്ടെന്നാണ് അവൾ വളർന്നത്’- മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഗീതു മോഹൻദാസ്

July 3, 2020

മലയാളികളുടെ പ്രിയ നടിയും സംവിധായികയുമൊക്കെയാണ് ഗീതു മോഹൻദാസ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന ഗീതു, അഭിനയത്തേക്കാൾ ശ്രദ്ധയും അർപ്പണവും സംവിധാനത്തിലാണ് സമർപ്പിച്ചത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ ആ മികവ് മലയാളികൾ അടുത്തറിഞ്ഞു. വളരെ അപൂർവമായി മാത്രമാണ് ഗീതു കുടുംബവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളു. ഇപ്പോൾ തന്റെ മകൾ ആരാധനയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഗീതു മോഹൻദാസ്.

എത്ര വേഗമാണ് മകൾ വളരുന്നതെന്നു ആശ്ചര്യത്തോടെ ഗീതു പങ്കുവയ്ക്കുന്നു. ഒപ്പം തന്നെ മകൾ ആരാധനയുടെ ചില കുറിപ്പുകളും ഗീതു പങ്കുവെച്ചു. പ്രകൃതിയെക്കുറിച്ചും, നക്ഷത്രങ്ങളെ കുറിച്ചുമൊക്കെയാണ് മനോഹരമായി ആരാധന എഴുതിയിരിക്കുന്നത്.

ആരാധനയുടെ ചെറുപ്പകാല ചിത്രങ്ങൾക്ക് ഗീതു മോഹൻദാസിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തും കമന്റ് ചെയ്തിട്ടുണ്ട്.

2009ലാണ് സുഹൃത്തും ഛായാഗ്രാഹകനുമായ രാജീവ് രവിയുമായി ഗീതു മോഹൻദാസിന്റെ വിവാഹം നടന്നത്. സിനിമാലോകത്ത് സജീവമാണ് ഇരുവരും.

Story highlights-geethu mohandas shares daughter aradhana’s photos