‘ബച്ചന്‍കുഞ്ഞ്’; ഗിന്നസ് പക്രുവിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

July 5, 2020
Guinnes Pakru look alike Amitabh Bachchan

വെള്ളിത്തിരയില്‍ അഭിനയവിസ്മയം തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ചലച്ചിത്ര വിശേഷങ്ങള്‍ക്കുമപ്പുറം കുടുംബ വിശേഷങ്ങളും ഫോട്ടോകളുമൊക്കെ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. നടനായും സംവിധായകനായും നിര്‍മാതാവായുമെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമായ ഗിന്നസ് പക്രു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുന്നു.

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ രൂപമാതൃകയിലുള്ള ഒരു ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ‘ബച്ചന്‍കുഞ്ഞ്’ എന്നാണ് സമൂഹമാധ്യമങ്ങള്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നതും. നിരവധി കമന്റുകളും പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Read more: ‘കൊറോണ ഇല്ലായിരുന്നുവെങ്കില്‍ ലളിതം സുന്ദരം ജൂലൈ 3ന് റിലീസാകുമായിരുന്നു’: മധു വാര്യര്‍

മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.

Story highlights: Guinnes Pakru look alike Amitabh Bachchan