കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ വരുത്താവുന്ന മാറ്റങ്ങൾ

കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ആളുകൾ സ്വയം മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രോഗം വന്നിട്ട് ചികില്സിക്കുന്നതിലും നല്ലത് വരാതെ പ്രതിരോധിക്കുന്നത് തന്നെയാണ്. കാരണം കൊവിഡ് രോഗബാധ ഓരോരുത്തരിലും വ്യത്യസ്തമായാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ വൈറസ് പ്രവർത്തിക്കുന്നത് പല തരത്തിലാണ്. അതുകൊണ്ട് തന്നെ ശാരീരികമായി പ്രതിരോധ ശേഷി ആർജ്ജിച്ചെടുക്കുക എന്നതേയുള്ളു മാർഗം.
ഉറക്കം, ഭക്ഷണം, വെള്ളം, വ്യായാമം തുടങ്ങിയവയിലൂടെയൊക്കെയാണ് കൊറോണ വൈറസിന് എതിരെ കവചം തീർക്കേണ്ടത്. നന്നായി ഉറങ്ങി, വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിച്ച്, ഇടവിട്ട് വെള്ളം കുടിച്ച് കൃത്യമായ വ്യായാമത്തിലൂടെ പ്രതിരോധം തീർക്കാൻ സാധിക്കും.
7-8 മണിക്കൂർ വരെ തടസങ്ങളില്ലാതെ കിടന്നുറങ്ങേണ്ടത് അത്യാവശ്യമാണ്. നല്ല ഉറക്കം ശരീരത്തിൽ ഇൻഫ്ളമേഷൻ കുറയ്ക്കും. അതിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയും. ഉറങ്ങാനെടുക്കുന്ന സമയമല്ല 8 മണിക്കൂർ. ഉറങ്ങി തന്നെ തീർക്കേണ്ട സമയമാണ്.
വെള്ളം ഏത് രോഗവും പമ്പ കടത്താൻ സഹായിക്കുന്നതാണ്. ശരീരത്തിലെ ടോക്സിനുകളും അണുക്കളുമെല്ലാം ഇതിലൂടെ പുറന്തള്ളപ്പെടും. ദിവസേന മൂന്നുലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഒരു കുപ്പിയിൽ എടുത്ത് കൃത്യമായ ഇടവേളകളിൽ കുടിച്ച് ശീലിക്കുന്നതാണ് നല്ലത്. ചൂടുവെള്ളമാണ് ഉത്തമം. വെള്ളം കൂടുതൽ ചെല്ലുന്നത് നന്നായി മൂത്രം പോകുവാൻ സഹായിക്കും. കിഡ്നിയുടെ പ്രവർത്തനതിലോടെ വൈറസുകൾ പുറന്തള്ളാനും നല്ലതാണ്.
Read More:സംസ്ഥാനത്ത് ഇന്ന് മഴ ശക്തിപ്രാപിക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
ഈ സമയത്ത് ഭക്ഷണ കാര്യത്തിലും വേണം അതീവ ശ്രദ്ധ. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ഫാറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത്. അതുപോലെ വൈറ്റമിൻ സി,എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. പ്രതിരോധശേഷി വർധിപ്പിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗം.
സാധിക്കുന്നത് പോലെ ചെറിയ വ്യായാമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. പുറത്തേക്ക് ഇറങ്ങാനോ നടക്കാനോ ഒന്നും സാധിക്കാത്തവർ വ്യായാമങ്ങൾ ശീലമാക്കണം. വ്യായാമം രക്തപ്രവാഹം വർധിപ്പിച്ച് പ്രതിരോധ ശേഷി കൂട്ടുന്നു.
Story highlights-How to prevent corona virus