‘സ്നേഹം സംസാരിക്കുമ്പോൾ വാക്കുകൾ അപ്രത്യക്ഷമാകും’- സൂഫിയും സുജാതയും ഓർമ്മകളിൽ ജയസൂര്യ

July 12, 2020

മലയാള സിനിമയിൽ ആദ്യമായി ഓൺലൈൻ റിലീസിനെത്തിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയത്തിന് ഒപ്പം ശ്രദ്ധേയമായിരുന്നു ജയസൂര്യ അവതരിപ്പിച്ച രാജീവന്റെ കഥാപാത്രം. രാജീവൻ എന്ന കഥാപാത്രമില്ലായിരുന്നെങ്കിൽ സൂഫിയുടെയും സുജാതയുടെയും പ്രണയം അപൂർണ്ണമായേനെ.

സൂഫിക്കഥയുടെ പശ്ചാത്തലത്തിൽ പ്രണയവും വിരഹവും പറഞ്ഞ സിനിമയുടെ വിജയ സന്തോഷം പങ്കുവയ്ക്കുകയാണ് ജയസൂര്യ. ‘സ്നേഹം സംസാരിക്കുമ്പോൾ വാക്കുകൾ അപ്രത്യക്ഷമാകും’ എന്ന കുറിപ്പോടെ സിനിമയിലെ വൈകാരികമായ ഒരു ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്.

Read More:അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

സൂഫി പ്രണയിച്ചതിനേക്കാൾ സുജാതയെ രാജീവൻ പ്രണയിച്ചിരുന്നു എന്നാണ് നിർമാതാവ് വിജയ് ബാബു കുറിക്കുന്നത്. പുതുമുഖമായ ദേവ് മോഹനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ജൂലൈ 3നായിരുന്നു ആമസോൺ പ്രൈമിലൂടെ ‘സൂഫിയും സുജാതയും’ പ്രേക്ഷകരിലേക്ക് എത്തിയത്.

Story highlights-jayasurya about sufiyum sujathayum movie