‘എന്റെ പൊന്നളിയാ നമിച്ചു, ഫ്രിഡ്‌ജിൽ കേറ്റണോ’; ടൊവിനോയുടെ മസിൽ കണ്ട് ഞെട്ടി അജു വർഗീസ്

August 29, 2020

വെള്ളിത്തിരയിലെ അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ടൊവിനോ തോമസ്. ഫാമിലി, ഫാഷന്‍, ഫിറ്റ്നെസ് തുടങ്ങി എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ടൊവിനോ ഇടയ്ക്കിടെ വർക്ക് ഔട്ട് വീഡിയോയും ഫിറ്റ്നെസ് വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടൊവിനോ തോമസ് പങ്കുവെച്ച വർക്ക് ഔട്ട് ചിത്രങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഇത്തരം ചിത്രങ്ങൾക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ഇപ്പോഴിതാ ടൊവിനോയുടെ മസിൽ കണ്ട് ഞെട്ടിയ അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ‘എന്റെ പൊന്നളിയാ നമിച്ചു, അസൂയ ആണത്രേ അസൂയ….ആർക്കാണെലും അസൂയ ഉണ്ടാകും..ഫ്രിഡ്‌ജിൽ കേറ്റണോ?? അഞ്ചാം പാതിരാ.JPG’ എന്നാണ് അജു ടൊവിനോയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

‘തോമസേട്ടനും മോനും’ എന്ന അടിക്കുറിപ്പോടെ അടുത്തിടെ അച്ഛനൊപ്പമുള്ള വർക്ക് ഔട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെ ഉള്ളവർ അഭിനന്ദനവുമായി എത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് ടൊവിനോ.

Read also:ഇത് ഞങ്ങളുടെ കുഞ്ഞ് ലഡു; ഭർത്താവിന്റെ ജന്മ ദിനത്തിൽ മകളെ പരിചയപ്പെടുത്തി സ്നേഹ

അതേസമയം ടൊവിനോ തോമസിന്റേതായി അണിയറയില്‍ പുതിയതായി ഒരുങ്ങുന്ന ചിത്രമാണ് ‘കള’. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story Highlights: aju varghese comment on tovino thomas