പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന്റെ മധുരവുമായി ‘ചക്കപ്പഴം’; ഇന്നു മുതല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍

August 10, 2020
Chakkapazham Will Starts In Flowers TV Today

ചക്ക കുഴഞ്ഞതുപോലെയുള്ള ഒരു കൂട്ടുകുടുംബത്തിലെ രസക്കാഴ്ചകളുമായി ചക്കപ്പഴം ഇന്നുമുതല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. രാത്രി പത്ത് മണിക്കായിരിക്കും ചക്കപ്പഴം പരിപാടിയുടെ സംപ്രേക്ഷണം. ചലച്ചിത്ര- സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ എസ് പി ശ്രീകുമാര്‍, ആവതരകയായി ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്ത് എന്നിവരാണ് പരിപാടിയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ആശ എന്നാണ് അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആശയുടെ ഭര്‍ത്താവ് ഉത്തമന്‍ എന്ന കഥാപാത്രത്തെ എസ് പി ശ്രീകുമാറും അവതരിപ്പിക്കുന്നു. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

Read more: ‘കുമ്പളങ്ങിയിലെ ചെരാതുകള്‍’ മാസ്റ്റര്‍പീസ് ആണെന്ന് അര്‍ജിത് സിങ്

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. ചിരിയും ചിന്തയും സ്‌നേഹവും നിറച്ച പരിപാടികളിലൂടെ ഫ്‌ളവേഴ്‌സ് സ്വീകരണ മുറികളില്‍ ഇരിപ്പുറപ്പിച്ചു. പ്രേക്ഷകുടെ ഹൃദയതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണ് ഫ്ളവേഴ്‌സ് ടിവിയിലെ ഓരോ പരിപാടികളും. ആവിഷ്‌കാര ശൈലിയിലും പ്രമേയത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതിനാലാണ് ഫ്ളവേഴ്സ് ടിവിയിലെ ഓരോ പരിപാടികളും മികച്ച ജനസ്വീകാര്യത നേടുന്നത്.

Story highlights: Chakkapazham Will Starts In Flowers TV Today