അന്ന് ചില മുൻവിധികൾകൊണ്ട് കാണാതെപോയ ചിത്രം; അനൂപ് മേനോൻ ചിത്രത്തെ പ്രശംസിച്ച് ജിത്തു ജോസഫ്

August 26, 2020

മനോഹരമായ പ്രണയകഥ പറഞ്ഞ ചിത്രമാണ് അനൂപ് മേനോൻ, മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘എന്റെ മെഴുതിരി അത്താഴങ്ങൾ.’ ചില തെറ്റിദ്ധാരണകൾ മൂലം ചിത്രം അന്ന് കാണാതെപോയെന്നും എന്നാൽ അതൊരു മികച്ച ചിത്രമാണെന്നും പറയുകയാണ് സംവിധായകൻ ജിത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനൂപ് മേനോൻ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ജിത്തു ജോസഫ് എത്തിയത്. 

‘നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻവിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത…. അങ്ങിനെ ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ… തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധി കൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ ‘എന്റെ മെഴുകുതിരി അത്താഴങ്ങൾ’ . ഒരു മനോഹരമായ പ്രണയചിത്രം. വളരെ മികച്ച തിരക്കഥയും സംവിധാനവും ആണ്. അനൂപ് മേനോനും സൂരജ് ടോമിനും അഭിനന്ദനങ്ങൾ, ചിത്രത്തിന്റെ ഓരോ ഭാഗങ്ങളും വളരെയധികം എൻജോയ് ചെയ്തു, അന്ന് കാണാതെ പോയതിൽ ക്ഷമാപണം’ എന്നുമാണ് ജിത്തു ജോസഫ് കുറിച്ചത്.

Read also:കുഞ്ഞു മാവേലിയുടെ കൈപിടിച്ച് വൈഷ്ണവ- കുസൃതിയും കുറുമ്പുമായി ഹൃദയം കവർന്ന് ഓണ ചിത്രങ്ങൾ

റൊമാൻറ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന എന്റെ മെഴുകുതിരി അത്താഴങ്ങൾക്ക് അനൂപ് മേനോനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ട്രയാൻകുലർ ലവ് സ്റ്റോറി പറയുന്ന ചിത്രത്തിൽ അനൂപ് മേനോനും മിയയ്ക്കുമൊപ്പം ഹന്നയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അലൻസിയർ, ബൈജു എന്നിവരും ചിത്രത്തൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Story Highlights:jeethu joseph fb post on ente mezhukuthiri athazhzngal