മനസമ്മത വേദിയിൽ അശ്വിന് സർപ്രൈസ് ഒരുക്കി മിയ; നൃത്ത വീഡിയോ

August 25, 2020

മലയാളികളുടെ ഇഷ്ടനടി മിയ ജോർജിന്റെ മനസമ്മതത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയിൽ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ മനസമ്മത വേദിയിൽ ഭാവി വരന് സർപ്രൈസ് ഒരുക്കിയ താരത്തിന്റെ വീഡിയോയാണ് ഏറെ ശ്രദ്ധേയമാകുന്നത്. പ്രണയാർദ്രമായ നൃത്ത ചുവടുകളുമായാണ് താരം അശ്വിനെ വേദിയിലേക്ക് കൈപിടിച്ച് കയറ്റിയത്.

അൻവർ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിനാണ് മിയ വേദിയിൽ ചുവടുകൾ വെച്ചത്. വളരെ ലളിതമായ ചുവടുകളോടെയാണ് മിയ മനസമ്മത വേദിയെ മനോഹരമാക്കിയത്. ബേബി പിങ്ക് കളർ ലഹങ്ക അണിഞ്ഞാണ് മിയ നൃത്തം ചെയ്യുന്നത്. മിയയുടെ സഹോദരി ജിനിയാണ് ഈ ആശയത്തിന് പിന്നിൽ.

കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ ജൂണില്‍ നടന്നിരുന്നു. സെപ്തംബറിലായിരിക്കും വിവാഹം. കൊവിഡ് പശ്ചാത്തലമായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിൽ പങ്കെടുത്തത്.

Read also:‘പകുതിയിൽ കൂടുതൽ അമ്മയുടെ കാലുകൾ തേഞ്ഞു തീർന്നത് എനിക്ക് വേണ്ടി തന്നെയാവണം’; ഹൃദയംതൊട്ട് സബ് കലക്ടറുടെ കുറിപ്പ്

അതേസമയം മനസമ്മതത്തിന്റെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. മിയയുടെ സഹോദരി ജിനിയുടെ യുട്യൂബ് ചാനലിലൂടെയാണ് ആരാധകര്‍ക്കായി മനസമ്മത വീഡിയോ പുറത്തുവിട്ടത്. വീഡിയോയുടെ ചിത്രീകരണവും എഡിറ്റിങുമൊക്കെ നിര്‍വഹിച്ചിരിക്കുന്നത് ജിനിയും ഭര്‍ത്താവും ചേര്‍ന്നാണ്. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ചായിരുന്നു മിയയുടെയും അശ്വിന്റെയും മനസമ്മതം.

Story Highlights: miya surprise dance for ashwin