ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സൗദി ഗായകന്‍ പാടി ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം…’; വീഡിയോ എറ്റെടുത്ത് സമൂഹമാധ്യമങ്ങളും

August 25, 2020
Saudi singer singing kalabhavan mani song

‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍…’ മലയാളികള്‍ മറക്കാത്ത കലാഭവന്‍ മണിയുടെ പാട്ട്. ഇന്നും ഈ പാട്ട് ഏറ്റുപാടി നടക്കുന്നവര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ഈ പാട്ട് സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഉയര്‍ന്നു. പാടിയതാകട്ടെ സൗദിയിലെ യുവഗായകനും.

റിയാദ് അല്‍ ഖര്‍ജില ലുലുവിന്റെ ശാഖയിലായിരുന്നു യുവഗായകനായ ഹാഷിം അബ്ബാസ് മനോഹരമായ ഈ നാടന്‍പാട്ട് അതിമനോഹരമായി അലപിച്ചത്. അതും പാട്ടിന്റെ താളവും ഭംഗിയും ചോരാതെ. ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയ മലയാളികള്‍ പോലും ആദ്യം ഒന്ന് അതിശയിച്ചെങ്കിലും പിന്നെ താളംപിടിച്ച് പാട്ടില്‍ ചേര്‍ന്നു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലാണ് സൗദി ഗായകന്റെ ഈ നാടന്‍ പാട്ട്.

Read more: കാഴ്ചയില്‍ കൊഴിഞ്ഞ ഒരു ഇല; പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ മനോഹരമായ ഒരു ചിത്രശലഭം: അപൂര്‍വ്വകാഴ്ച

പാട്ടിനൊപ്പം ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ചുവടുകള്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. മലയാളികളുമായി ഏറെ ഇഷ്ടം പുലര്‍ത്തുന്ന ഗായകന്‍ കൂടിയാണ് ഹാഷിം. മാത്രമല്ല കേരള കലാ സാംസ്‌കാരിക വേദിയുടെ സൗദി കിഴക്കന്‍ പ്രവിശ്യാ ചീഫ് പാട്രണ്‍ കൂടിയാണ് ഇദ്ദേഹം. പല തവണ കേരളത്തിലും എത്തിയിട്ടുള്ള ഹാഷിമിന്റെ മലയാളം പറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളാണ് ഇദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം.

Story highlights: Saudi singer singing kalabhavan mani song