കൊവിഡ് പ്രതിസന്ധി നീണ്ടുപോയാല്‍ മരക്കാറിന് മുമ്പ് ദൃശ്യം 2 എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍

September 2, 2020
Antony Perumbavoor about Drishyam 2

കൊവിഡ് പശ്ചാത്തലത്തില്‍ പല മേഖലകളിലും പ്രതിസന്ധി തുടരുകയാണ്. പ്രത്യേകിച്ച് സിനിമാ മേഖലയില്‍. ചില സിനിമകളുടെ ചിത്രീകരണം പുനഃരാരംഭിച്ചു എങ്കിലും പല സിനിമകളുടേയും ചിത്രീകരണം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. അതേസമയം കൊവിഡ് സാഹചര്യം നീണ്ടുപോയാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും നീണ്ടുപോകുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

ഓണത്തോട് അനുബന്ധിച്ച് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ തിരുവോണ ലൈവ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ മരക്കാറിന് മുമ്പ് ദൃശ്യം 2 റിലീസ് ചെയ്യുമെന്നും അന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Read more: അത്തപ്പൂക്കളവും ഓണസദ്യയുമായി കുടുംബത്തോടൊപ്പം; മിയയുടെ ഓണവിശേഷങ്ങള്‍

അതേസമയം തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കും. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരിക്കും ചിത്രീകരണം.

Story highlights: Antony Perumbavoor about Drishyam 2