വിളർച്ചയുടെ വിവിധ കാരണങ്ങളും ശീലമാക്കേണ്ട ഭക്ഷണങ്ങളും

September 26, 2020

പലർക്കും എന്തുകൊണ്ടാണ് വിളർച്ച അല്ലെങ്കിൽ അനീമിയ വരുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ല. ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ഹീമോഗ്ലോബിന്റെ അളവ് സാധാരണ നിലയേക്കാൾ താഴുന്ന ഒരു അവസ്ഥയാണ് വിളർച്ച. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ചുവന്ന രക്താണുക്കൾ ഓക്സിജൻ എത്തിക്കും.

ആർ‌ബി‌സിയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. അവ രക്ത കോശങ്ങൾക്ക് നിറം നൽകുന്നു. ഓക്സിജൻ എല്ലായിടത്തും എത്തിക്കുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും രക്തം കട്ടപിടിക്കുന്നതിലൂടെ രക്തനഷ്ടം തടയുന്നതിനും ഇത് സഹായിക്കുന്നു. ഓക്സിജൻ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്താത്ത അവസ്ഥയിലാണ് വിളർച്ച സംഭവിക്കുന്നത്.

ശരീരത്തിൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ ഇരുമ്പ് അത്യാവശ്യമാണ്. രക്തനഷ്ടം, ഭക്ഷണക്രമം തെറ്റുന്നത്, ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാൻ നിങ്ങളുടെ ശരീരത്തിന്റെ കഴിവില്ലായ്മ എന്നിവ ഇരുമ്പിന്റെ കുറവിന് കാരണമാകും. അങ്ങനെ ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. ഇത് വിളർച്ചയിലേക്ക് നയിക്കുന്നു.

ശരീരം ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഉൽ‌പാദിപ്പിക്കാതിരിക്കുമ്പോഴാണ് മറ്റൊരു തരത്തിലുള്ള വിളർച്ച ഉണ്ടാകുന്നത്. ഓരോ 120 ദിവസത്തിലും അസ്ഥിമജ്ജയിൽ ആർ‌ബി‌സി ഉൽ‌പാദിപ്പിക്കപ്പെടുന്നു . എന്നാൽ ഇങ്ങനെ ആർ‌ബി‌സി ഉൽ‌പാദിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുകയും വിളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.രക്തസ്രാവത്തിലൂടെ അനീമിയ സംഭവിക്കാം. ജനിതകപരമായി വിളർച്ചയുണ്ടാകാറുണ്ട്.

വളർച്ചയെ ചെറുക്കാൻ ഭക്ഷണത്തിലാണ് ശ്രദ്ധിക്കേണ്ടത്. വിറ്റാമിൻ എ, സി, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ള മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപെടുത്തുക. ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ എ, ഫോളേറ്റ് എന്നിവയുടെ ഏറ്റവും വലിയ ഉറവിടമാണ് ബീറ്റ്റൂട്ട്. ഇതിലൂടെയും വിളർച്ച തടയാം.

വാഴപ്പഴം കഴിക്കുന്നതിലൂടെ ഇരുമ്പിന്റെ അളവ് ഗണ്യമായ രീതിയിൽ മെച്ചപ്പെടുത്താൻ കഴിയും. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

ഇരുമ്പിന്റെയും വിറ്റാമിൻ സി യുടെയും നല്ല ഉറവിടമാണ് ഈന്തപ്പഴവും ഉണക്കമുന്തിരിയും. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മധുരക്കിഴങ്ങും ഇരുമ്പിന്റെ നല്ല ഉറവിടമാണ്. ചീരയിൽ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചീര പതിവായി കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.മത്സ്യം, മുട്ട, എന്നിവയും വിറ്റാമിൻ ബി 12, ഫോളേറ്റ്, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായതുകൊണ്ട് വിളർച്ചയ്ക്ക് കാരണമാകുന്നു.

Story highlights- food for anemia