‘കല്യാണം കഴിക്കുന്നുണ്ടെങ്കിൽ യാതൊരു വേലയും ഇല്ലാത്ത ഈ മിമിക്രികാരനെ മാത്രമായിരിക്കും എന്ന അപകടകരമായ ദൃഢനിശ്ചയത്തിന് 24 വയസ്’; വിവാഹ വാർഷിക ദിനത്തിൽ രസകരമായ കുറിപ്പുമായി സലിം കുമാർ

September 14, 2020

വെള്ളിത്തിരയിൽ ചിരിവിസ്‌മയം ഒരുക്കുന്ന കഥാപാത്രമാണ് സലിം കുമാർ. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ 24 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന താരം ഫേസ്ബുക്കിൽ പങ്കുവെച്ച രസകരമായ കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. യാതൊരു വേലയും കൂലിയും ഇല്ലാത്ത മിമിക്രി കാരനെ കല്യാണം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് എന്ന് പറഞ്ഞുകൊണ്ടാണ് സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

” കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ” എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല.. എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ’, എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ താരം ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ നായക കഥാപാത്രമായി സലീം കുമാര്‍ അരങ്ങേറ്റം കുറിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010-ല്‍ സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. പിന്നീടങ്ങോട്ട് ഹാസ്യ കഥാപാത്രമായും സീരിയസ് കഥാപാത്രമായുമെല്ലാം അദ്ദേഹം വെള്ളിത്തിരയിൽ തിരക്കുള്ള താരമായി.

Story Highlights: salim kumar facebook post on 24th wedding anniversary