‘പിറന്നാൾ ആശംസകൾ കണ്ണമ്മ..’- സ്നേഹയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രസന്ന

October 12, 2020

39-ാം ജന്മദിനം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ നടി സ്നേഹ. തമിഴിലും, മലയാളത്തിലും, തെലുങ്കിലുമെല്ലാം ഓർത്തുവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച സ്നേഹയ്ക്ക് സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധി ആശംസകളാണ് ലഭിച്ചത്. സ്നേഹയുടെ ഭർത്താവും നടനുമായ പ്രസന്നയും ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പ്രിയതമയ്ക്കായി പ്രസന്ന കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘വർഷങ്ങൾ വേഗത്തിൽ ഓടി പോയേക്കാം, പക്ഷേ ഞങ്ങൾ കണ്ടുമുട്ടിയ ആദ്യ നിമിഷത്തിൽ എന്റെ ലോകം ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്. മറ്റൊന്നും ഇത്രയും വിലപ്പെട്ടതല്ല. എന്റെ ആത്മാവിന്റെ ഓരോ തുള്ളിയിലും നീയാണ്. എന്റെ പോരായ്മകളും കുറുമ്പുകളും പരിഹരിച്ചതിന് എന്നും നിന്നോട് നന്ദിയുണ്ട്. നീയാണ് എന്റെ ശ്വാസം! നീ ആഗ്രഹിക്കുന്നതെല്ലാം ദൈവം നൽകട്ടെ, പിറന്നാൾ ആശംസകൾ കണ്ണമ്മ..’.

2009 ൽ പുറത്തിറങ്ങിയ ‘അച്ചമുണ്ടു അച്ചമുണ്ടു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പ്രസന്നയും സ്നേഹയും സുഹൃത്തുക്കളായത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2012 ൽ വിവാഹിതരായി. രണ്ടുമക്കളാണ് ഇവർക്ക്.

Read More: പുത്തൻ അവതാരത്തിൽ വിജയ് സേതുപതി- ‘കുല സാമി’യ്ക്കായി തിരക്കഥയും സംഭാഷണവും രചിച്ച് പ്രിയതാരം

‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ സ്നേഹ പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. മോഹൻലാലിൻറെ നായികയായി ശിക്കാറിലും, മമ്മൂട്ടിയുടെ നായികയായി ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും സ്‌നേഹ വേഷമിട്ടു.

Story highlights- prasanna send birthday wish to sneha