‘പത്തൊൻപതാം നൂറ്റാണ്ട്’; നായകനെ വെളിപ്പെടുത്താതെ 50 താരങ്ങളെ പ്രഖ്യാപിച്ച് വിനയൻ

December 11, 2020

തിരുവിതാംകൂറിന്റെ ഇതിഹാസകഥ പറയാൻ പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രം വിനയൻ പ്രഖ്യാപിച്ചിരുന്നു. ഇതിഹാസ താരങ്ങളായ കായംകുളം കൊച്ചുണ്ണി, ആറാട്ടുപുഴ വേലായുധപ്പണിക്കർ, നങ്ങേലി എന്നീ കഥാപാത്രങ്ങളെല്ലാം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ ഭാഗമാകും. ഇപ്പോഴിതാ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് വിനയൻ.

എന്നാൽ പ്രധാന നായകൻറെ പേര് പുറത്തുവിട്ടിട്ടില്ല. ആറാട്ടുപുഴ വേലായുധപ്പണിക്കറെന്ന കഥാപാത്രമായി താരത്തിന്റെ വിവരങ്ങൾ ജനുവരിയിൽ പുറത്തുവിടുമെന്നാണ് വിനയൻ അറിയിക്കുന്നത്.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ,ജോണി ആന്റണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ,.വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു,
ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ,ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്,മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദർ,ദുർഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പുറമെ പതിനഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.

Read More: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 29,398 പേര്‍ക്ക്

2021 ഫെബ്രുവരിയിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. അതേസമയം,എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേർന്നൊരുക്കിയ നാലോളം ഗാനങ്ങളുടെ റെക്കോർഡിംഗും പൂർത്തിയായി. അജയൻ ചാലിശ്ശേരി കലാസംവിധാനം നിർവഹിക്കുമ്പോൾ ഷാജികുമാറാണ് ക്യാമറ.വിവേക് ഹർഷൻ എഡിറ്റിങ്. പട്ടണം റഷീദ് ചമയവും ധന്യാ ബാലക്യഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

Story highlights- vinayan new movie updates