കണ്ണിന് കാവലാകുന്ന ചീരയുടെ ആരോഗ്യ ഗുണങ്ങൾ

May 17, 2023

വീട്ടിലെ വേലിപ്പടർപ്പിലും തൊടിയിലുമൊക്കെ സുലഭമായി കാണാൻ സാധിക്കുന്ന ഒന്നാണ് ചീര. പലരും കാര്യമായ പ്രാധാന്യം നൽകാതെ പോകുന്ന ചീരയുടെ ഗുണങ്ങൾ പക്ഷെ നിസാരമല്ല. രാസവളങ്ങൾ ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ യാതൊരു പരിചരണവുമില്ലാതെ ചീര വളരും. രക്തമുണ്ടാകാനും, കണ്ണിനുമൊക്കെ വളരെ നല്ലതാണ് ചീര.

രക്ത ഉല്പാദനത്തിനുള്ള എല്ലാ പ്രോട്ടീനുകളും ചീരയിലുണ്ട്. ചീരയിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റുകൾ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്‌ജിംഗ് ഘടകങ്ങളും ചീരയിൽ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ വലിയ തോതിൽ അടങ്ങിയിട്ടുള്ളതിനാൽ ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും എതിരെ ചീര പ്രവർത്തിക്കും. കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാനും ചീര സഹായിക്കും. ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. ചീര സ്ഥിരമായി കഴിച്ചാൽ ദഹന പ്രശ്നനങ്ങൾ മാറുകയും ചർമ്മത്തിന് പുതുമയോടെ സംരക്ഷിക്കുകയും ചെയ്യും.

Read More: കണ്ണുചിമ്മാതെ കണ്ടിരുന്നുപോകും ഈ അപൂർവ്വ സഹോദരങ്ങളുടെ മെയ്‌വഴക്കമാർന്ന പ്രകടനം- വീഡിയോ

ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സഹായിക്കാനായി പ്രവർത്തിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും.തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.

Story highlights- benefits of spinach