വായന ഇഷ്ടപ്പെടാത്തവര്‍ പോലും ഈ ലൈബ്രറിയില്‍ എത്തിയാല്‍ വായിച്ചുപോകും: കൗതുകമാണ് കാടിനു നടുവിലെ പുസ്തകശാല

March 5, 2021
Liyuan library in China

വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും ഇല്ലെങ്കില്‍ വളയും. വായനയെക്കുിച്ച് കുഞ്ഞിണ്ണിമാഷ് പറഞ്ഞതാണ് ഈ വരികള്‍. പുസ്തകവായനയെ ഇഷ്ടപ്പെടുന്നവര്‍ ഇക്കാലത്തുമുണ്ട് ഏറെ. നല്ലൊരു ലൈബ്രറിയിലിരുന്ന് പുസ്‌കങ്ങള്‍ വായിക്കാനും ചിലര്‍ ഇഷ്ടപ്പെടുന്നു.

അത്തരക്കാര്‍ക്ക് പറ്റിയ ഒരിടമുണ്ട്. ചൈനയിലെ ബെയ്ജിങിലുള്ള ലിയുവാന്‍ പുസ്തകശാല. ചുറ്റും കാടാണെങ്കിലും അത്ര നിസാരമാക്കേണ്ട ഈ ലൈബ്രറിയെ. ഒന്നു കയറിയാല്‍ ആരും ഒരു പുസ്തകമെടുത്തു വായിച്ചുപോകും. എന്തിനേറെ പറയുന്നു വായിക്കാന്‍ മടിയുള്ളവര്‍ പോലും ചിലപ്പോള്‍ ഈ ലൈബ്രറിയുടെ ഭംഗി ആസ്വദിയ്ക്കുമ്പോള്‍ ഒരു പുസ്തകമെടുത്തു വായിച്ചുപോകും.

Read more: നിങ്ങളിത് കാണുക; വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ‘കോമഡി കിങ്’

മരച്ചില്ലകള്‍ക്കൊണ്ടാണ് വായനശാല അലങ്കരിച്ചിരിക്കുന്നത്. വായനക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളൊന്നും സജ്ജമാക്കിയിട്ടില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. തറയിലോ മറ്റുമായി ഇഷ്ടാനുസരണം ഇരുന്ന് പുസ്തകം വായിക്കാം. സാധാരണ സാഹചര്യത്തില്‍ ഒരേസമയം ഏകദേശം നാല്‍പ്പത് പേര്‍ക്ക് ലൈബ്രറിയില്‍ കയറി പുസ്തകങ്ങള്‍ വായിക്കുവാനുള്ള സൗകര്യമുണ്ട്.

എന്നാല്‍ അത്ര എളുപ്പത്തില്‍ ഈ ലൈബ്രറിയിലേക്ക് എത്തിപ്പെടാനും സാധിക്കില്ല. ലൈബ്രറിക്കു ചുറ്റും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകളാണ്. ഒരു അരവിക്കു നടുവിലൂടെയുള്ള പാലത്തിലൂടെ കടന്നുവേണം ലൈബ്രറിയിലെത്താന്‍. തടിയില്‍ നിര്‍മിച്ചതിനാല്‍ വായനശാലയുടെ അകത്തും ആരെയും ആകര്‍ഷിക്കുന്ന ഒരു അന്തരീക്ഷം തന്നെയാണ്. ചില്ലും സ്റ്റീലുമുപയോഗിച്ചാണ് ലൈബ്രറിയുടെ അടിത്തറ ഒരുക്കിയിരിക്കുന്നത്.

Story highlights: Liyuan library in China