പ്രായം 50 കഴിഞ്ഞവര്‍ ഭക്ഷണകാര്യത്തില്‍ നല്‍കണം കൂടുതല്‍ കരുതല്‍

Diet plan for senior citizens

പ്രായം കൂടി വരുന്നതിന് അനുസരിച്ച് ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. പ്രത്യേകിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍. കാരണം ഭക്ഷണമാണ് ഒരുപരിധി വരെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ആരോഗ്യകരമല്ല. അതുകൊണ്ട് തന്നെ അമ്പത് വയസ്സ് കഴിഞ്ഞാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിചപ്പെടുത്താം. അരി ഭക്ഷണങ്ങള്‍, മാംസം, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുടെയെല്ലാം ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കണം. ചീര, മുരിങ്ങിയില, കാരറ്റ്, നെല്ലിക്ക എന്നിവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്.

Read more: 6962 മീറ്റര്‍ നീളം; വധുവിന്റെ ഭീമന്‍ ശിരോവസ്ത്രത്തിന് റെക്കോര്‍ഡ് നേട്ടം

അതുപോലെതന്നെ ചെറിയൊരു അളവില്‍ നട്‌സും കഴിക്കാം. ചെറിയ മീനുകള്‍ കഴിക്കുന്നതാണ് നല്ലത്, മത്തി അയല, നത്തല്‍ തുടങ്ങിയ മീനുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൊഴുപ്പ് കൂടുതലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് പ്രായമായവര്‍ക്ക് അത്ര നല്ലതല്ല. മാത്രമല്ല മീനുകള്‍ വറുത്ത് കഴിക്കുന്നതിനേക്കാള്‍ നല്ലത് കറി വെച്ച് കഴിക്കുന്നതാണ്.

മധുരം അമിതമായ അളവില്‍ കഴിക്കുന്നതും ആരോഗ്യകരമല്ല. ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം നിചപ്പെടുത്തുന്നതാണ് നല്ലത്. ദിവസവും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിയ്ക്കണം. അതേസമയം പ്രായം അമ്പത് കടന്നാല്‍ ഭക്ഷണകാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ജീവിതശൈലികളിലും കൃത്യമായ കരുതല്‍ നല്‍കണം. ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും വ്യായമാം ചെയ്യുക. അതുപോലെതന്നെ കൃത്യമായ ഉറക്കവും ഉറപ്പുവരുത്തുക.

Story highlights: Diet plan for senior citizens