വേനൽ ചൂടിനെ ചെറുക്കാൻ വെള്ളം മാത്രം പോരാ; സമ്മർ ടിപ്സ് പങ്കുവെച്ച് രാകുൽ പ്രീത്

വേനൽചൂട് കടുകുകയാണ്. ധാരാളം വെള്ളം കുടിച്ചാൽ മാത്രമേ ശരീരത്തിൽ ജലാംശം നിലനിൽക്കൂ. എന്നാൽ, വെള്ളം മാത്രം കുടിക്കുന്നതിലുപരി ശരീരം ആരോഗ്യത്തോടെയിരിക്കാനും ശ്രദ്ധിക്കണം. അതിനൊരു വഴി പങ്കുവയ്കക്കുകയാണ് ബോളിവുഡ് താരം രാകുൽ പ്രീത് സിംഗ്. ഈ ചൂടുള്ള കാലാവസ്ഥയിൽ ബാർലി വെള്ളം കുടിക്കണമെന്നാണ് രാകുൽ പ്രീത് പറയുന്നത്.

‘വേനൽ ചൂടിനെ എങ്ങനെ തരണം ചെയ്യാമെന്ന് ചിന്തിക്കുന്നുണ്ടോ? ബാർലി വെള്ളം നിങ്ങളുടെ രക്ഷയ്‌ക്കെത്തട്ടെ’- എന്ന ക്യാപ്ഷനൊപ്പം രാകുൽ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആരോഗ്യകരമായ ഒന്നാണ് ബാർലി വെള്ളം. ഇത് എല്ലാ വേനൽക്കാല ദുരിതങ്ങളിൽ നിന്നും മോചനം നൽകും. മാത്രമല്ല, ശരീരവണ്ണം, മുഖക്കുരു അല്ലെങ്കിൽ ദഹനപ്രശ്നം എന്നിവയൊക്കെ പരിഹരിക്കും.

മൂത്രനാളിയിലെ അണുബാധയ്ക്കുള്ള ഒരു വീട്ടുവൈദ്യമായി ബാർലി വെള്ളം കണക്കാക്കപ്പെടുന്നു. മാത്രമല്ല, ശരീരത്തെ ആന്തരികമായി ശുദ്ധീകരിക്കുന്നതിലും ഇത് മികച്ചതാണ്. വേനൽച്ചൂടിൽ ധാരാളം വെള്ളവും, പഴങ്ങളും കഴിക്കുന്നതിനൊപ്പം ഇങ്ങനെയുള്ള പൊടിക്കൈകളും പരീക്ഷിക്കാം.

Read More: അച്ചായൻ സ്‌റ്റൈലിൽ പൃഥ്വിരാജിന്റെ എൻട്രി- വിഡിയോ പങ്കുവെച്ച് സുപ്രിയ

ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ബാര്‍ലി ഉത്തമമാണ്. ബാര്‍ലി വെള്ളം കുടിയ്ക്കുന്നത് മൂത്രനാളി വഴി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ബാര്‍ലി വെള്ളം മുന്നില്‍ തന്നെയാണ്. ഇരുമ്പ്, കാല്‍സ്യം, കോപ്പര്‍ തുടങ്ങിയവയെല്ലം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തധമനികളെ ശുദ്ധീകരിക്കുന്നു.

Story highlights- rakul preet singh summer tips