ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി കര്‍ണനിലെ വിഡിയോ ഗാനം

May 9, 2021
Kandaa Vara Sollunga Video Song From Karnan

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കര്‍ണന്‍. മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു ചിത്രം. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു വിഡിയോ ഗാനം.

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്നു ഈ ഗാനം. യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഗാനം ഇടം നേടിയിട്ടുണ്ട്. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുകൂടിയുണ്ട് കര്‍ണന്‍ എന്ന ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് സിനിമയില്‍ ധനുഷിന്റെ നായികയായെത്തിയത്. ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more: മാതൃദിനം എന്ന ആശയത്തിന് തുടക്കംകുറിച്ച അന്ന ജാര്‍വിസ്; അറിയാം ഈ ദിവസത്തെക്കുറിച്ച് ചിലത്

ചിത്രത്തിനു വേണ്ടിയുള്ള രജിഷ വിജയന്റെ മേക്കോവറും ശ്രദ്ധ നേടിയിരുന്നു. രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണ് കര്‍ണന്‍. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത്.

Story highlights: Kandaa Vara Sollunga Video Song From Karnan