വെള്ളത്തിനടിയിൽ വർക്ക്ഔട്ട് ചെയ്ത് യുവാവ്- വിഡിയോ

May 11, 2021

ആരോഗ്യം നിലനിർത്താൻ ഇന്നത്തെകാലത്ത് വ്യായാമങ്ങൾ പതിവാക്കേണ്ടത് അത്യാവശ്യമാണ്. കാരണം മുൻപത്തെ പോലെ പുറത്തിറങ്ങി നടക്കാനോ കഠിനാധ്വാനം ചെയ്യാനോ ആളുകൾക്ക് സാധിക്കാത്ത സാഹചര്യമാണ്. ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് വ്യായാമം സഹായിക്കും. ഇപ്പോഴിതാ, ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ ആവശ്യകത വേറിട്ട രീതിയിൽ അവതരിപ്പിക്കുകയാണ് പുതുച്ചേരി സ്വദേശി.

ഡംബെല്ലുകളുമായി കടുത്ത വ്യായാമം ചെയ്യുന്ന യുവാവിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. പക്ഷെ, ഒരു വ്യത്യാസം മാത്രം. വെള്ളത്തിനടിയിലാണ് ഇദ്ദേഹം വ്യയാമം ചെയ്യുന്നത്. ‘പുതുച്ചേരിയിൽ നിന്നുള്ള ഒരാൾ 14 മീറ്റർ ആഴത്തിൽ വെള്ളത്തിൽ വ്യായാമം ചെയ്യുന്നു. പകർച്ചവ്യാധിയുടെ സമയത്ത് വ്യായാമത്തിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയാണ് ഇദ്ദേഹം’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ ശ്രദ്ധേയമാകുന്നത്.

അരവിന്ദ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ചെന്നൈയിൽ നിന്ന് എത്തിയ ഇദ്ദേഹം ഒരു ഡൈവിംഗ് പരിശീലകനാണ്. കഴിഞ്ഞ 20 വർഷമായി ചെന്നൈ, പുതുച്ചേരി തീരപ്രദേശങ്ങളിൽ ഡൈവിംഗ് പരിശീലിപ്പിക്കുകയാണ്. എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചാണ് 14 മീറ്റർ വെള്ളത്തിനടിയിൽ അദ്ദേഹം വ്യയാമം ചെയ്യുന്നത്. എല്ലാ ദിവസവും അരവിന്ദ് 45 മിനിറ്റെങ്കിലും ഇങ്ങനെ വെള്ളത്തിനടിയിൽ വ്യായാമം ചെയ്യാറുണ്ട്.

Story highlights- underwater workout