വിനീത് ശ്രീനിവാസന്‍ പാടി, ഗിത്താറില്‍ താളംപിടിച്ച് പ്രണവ് മോഹന്‍ലാലും; കൈയടിച്ച് സോഷ്യല്‍മീഡിയ

July 28, 2021
Musical performance by Vineeth Sreenivasan and Pranav Mohanlal

സിനിമകളില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ഒക്കെ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച വിഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ചേര്‍ന്ന് ഒരുക്കിയ സംഗീത വിരുന്നിന്റേതാണ് ഈ വിഡിയോ. റോക്ക് ഓണ്‍ എന്ന സിനിമയിലെ പിച്ച്‌ലെ സാത് ദിനോം മേ…. എന്ന ഗാനമാണ് വിനീത് ശ്രീനിവാസന്‍ ആലപിക്കുന്നത്. അരികത്തിരുന്ന് ഗിത്താര്‍ വായിക്കുന്ന പ്രണവ് മോഹന്‍ലാലിനേയും വിഡിയോയില്‍ കാണാം.

Read more: അച്ഛനെയോര്‍ത്ത് ശ്രീനന്ദ് പാടി; വേദിയിലേക്ക് അച്ഛന്റെ സര്‍പ്രൈസ് വരവ്: വിധികര്‍ത്താക്കളുടെ പോലും മിഴി നിറഞ്ഞ നിമിഷം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നത്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടൊരുക്കുന്ന ഹൃദയത്തില്‍ പതിനഞ്ച് പാട്ടുകളുമുണ്ട്.

Story highlights: Musical performance by Vineeth Sreenivasan and Pranav Mohanlal