ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സൗഭാഗ്യങ്ങളുടെ കോടിക്കിലുക്കവുമായി ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ഇന്ന് ആരംഭിക്കുന്നു

August 8, 2021
Flowers Oru Kodi Latest Promo

ലേകമെമ്പാടുമുള്ള മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിക്കുകയാണ് ഫ്ളവേഴ്സ് ടിവി. പ്രേക്ഷകര്‍ക്ക് പുത്തന്‍ ആസ്വാദനവുമായി ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ഇന്നു മുതല്‍ ആരംഭിക്കുന്നു. രാത്രി ഒന്‍പത് മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’യുടെ സംപ്രേക്ഷണം. ഞാര്‍ മുതല്‍ ബുധന്‍ വരെയാണ് ഈ മഹാദൃശ്യവിസ്മയം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചുകൊണ്ടാണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ പ്രേക്ഷകരിലേക്കെത്തുന്നത്. ഒട്ടേറെ സസ്‌പെന്‍സുകളും ഫ്‌ളവേഴ്‌സ് ഒരുകോടി പ്രേക്ഷകര്‍ക്കായി കരുതുവെച്ചിരിക്കുന്നു. ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള നര്‍മ്മരസങ്ങളുമുണ്ട് ഈ പരിപാടിയില്‍.

Read more: അതേ ആവേശവും ചടുലതയും; ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ വീണ്ടും ചുവടുവയ്ക്കുമ്പോൾ- വിഡിയോ

അറിവിന്റെ ഈ മത്സരവേദിയില്‍ ഒറ്റ ഉത്തരം ഒരു പക്ഷെ ജീവിതംതന്നെ മാറ്റിമറിച്ചേക്കാം. ഇന്ത്യന്‍ ടെലിവിഷനിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റ് ഷോ ആയാണ് ‘ഫ്ളവേഴ്സ് ഒരുകോടി’ പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നതും മറ്റൊരു ആകര്‍ഷണമാണ്. പ്രശ്നോത്തരിയില്‍ പ്രതിഭാധനരായവര്‍ക്ക് സുവര്‍ണ്ണാവസരവുമായി എത്തുന്ന ‘ഫ്‌ളവേഴ്സ് ഒരു കോടി’ എന്ന പരിപാടി മലയാളികള്‍ ഇന്നേവരെ കാണാത്ത നൂതനാവിഷ്‌കാരംകൂടിയാണ്.

Story highlights: Flowers Oru Kodi Latest Promo