കാഴ്ചശക്തിക്കും പ്രതിരോധ ശേഷിക്കും ദിവസവും ഡ്രൈ ഫ്രൂട്സ് ശീലമാക്കാം

January 28, 2022

ധാരാളം പോഷകങ്ങളുള്ള മികച്ചതും ആരോഗ്യകരവുമായ ഒന്നാണ് ഡ്രൈ ഫ്രൂട്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ് ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്സ് ചേർക്കുന്നത്. അവശ്യ പോഷകങ്ങളുടെ ഉറവിടവും പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ നിറഞ്ഞതുമായ ഡ്രൈ ഫ്രൂട്സിന് ആരോഗ്യ ഗുണങ്ങൾ ധാരാളമുണ്ട്.കൂടാതെ, ഉണങ്ങിയ പഴങ്ങളിലും അണ്ടിപ്പരിപ്പിലും കൊഴുപ്പ് തീരെയില്ല.

കശുവണ്ടി, ഉണക്കമുന്തിരി, പിസ്ത, ഡേറ്റ്സ്, ബദാം, വാൽനട്ട് എന്നിവയാണ് പൊതുവെ എല്ലാവരും ഉപയോഗിക്കാറുള്ള ഡ്രൈ ഫ്രൂട്സ്. എന്നാൽ, വെയിലത്ത് ഉണക്കിയതോ, വെള്ളം നീക്കം ചെയ്തതോ ആയ എല്ലാ പഴവർഗങ്ങൾക്കും ഒരേ ഗുണമാണുള്ളത്.ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കശുവണ്ടിപ്പരിപ്പ്. അവയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്. കശുവണ്ടി തലച്ചോറിനും വൃക്കയുടെ സുഗമമായ പ്രവർത്തനത്തിനും സഹായിക്കുന്നു. മാത്രമല്ല, രക്തത്തിൽ കൗണ്ട് വർധിപ്പിക്കുകയും വിളർച്ചയുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നു.

ഊർജം വർധിപ്പിക്കുന്നതിന്, എല്ലാ ദിവസവും രാവിലെ 3-4 കശുവണ്ടി ഒരു ഗ്ലാസ് പാലിനൊപ്പം കഴിക്കുക. കശുവണ്ടിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. കശുവണ്ടിപ്പരിപ്പിന് കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിവുണ്ട്.ധാതുക്കളുടെ മികച്ച ഉറവിടമാണ് ഉണക്കമുന്തിരി. വിറ്റാമിൻ ബി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും അലർജിക്കും പരിഹാരമായി 5-6 ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ലതാണ്.ക്ഷയരോഗത്തെയും മലബന്ധത്തെയും ചെറുക്കാൻ ഉണക്കമുന്തിരിക്ക് ശേഷിയുണ്ട്.

വിവിധ അണുബാധകളിൽ നിന്ന് രക്ഷനേടാൻ പിസ്ത ശീലമാക്കാം. ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ വളരെ നല്ലതാണ്. അതിനാൽ സ്കിൻ ലോഷനുകളും ക്രീമുകളും തയ്യാറാക്കാൻ പിസ്ത ഉപയോഗിക്കുന്നു. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഇ, എ, കെ തുടങ്ങിയ ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്.പിസ്ത കാൻസറിനെ തടയുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

കാഴ്ചശക്തി നിലനിർത്താനുംമുഖക്കുരു, ചർമ്മത്തിന്റെ വരൾച്ച, വാർദ്ധക്യത്തിന്റെ അടയാളം എന്നിവ കുറയ്ക്കുന്നതിനും തിളക്കം നൽകുന്നതിനും സഹായിക്കും. മുടി കൊഴിച്ചിൽ തടയാനും പിസ്ത ഉത്തമമാണ്.ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, കാൽസ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഡേറ്റ്സിൽ അടങ്ങിയിരിക്കുന്നു. ഇവയിൽ നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ആമാശയ അർബുദം, അസിഡിറ്റി, ഹൃദ്രോഗങ്ങൾ എന്നിവ തടയുന്നു.ആരോഗ്യമുള്ള ചർമ്മവും മുടിയും നിലനിർത്താൻ ബദാം സഹായിക്കുന്നു. സോപ്പുകൾ, ക്രീമുകൾ, ക്ലെൻസിംഗ് ലോഷനുകൾ, മോയ്സ്ചറൈസറുകൾ, ഷാംപൂകൾ എന്നിവ തയ്യാറാക്കാൻ ഇവ ഉപയോഗിക്കാറുണ്ട്. പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, നാരുകൾ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ സുഖപ്പെടുത്തുവാനും ആരോഗ്യമുള്ള ഹൃദയം നിലനിർത്താനും സഹായിക്കുന്നു.

Read also: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തലേ ദിവസം ബദാം വെള്ളത്തിൽ കുതിർത്ത് അടുത്ത ദിവസം കഴിക്കുന്നത് കുട്ടികളിൽ മെമ്മറി പവർ മെച്ചപ്പെടുത്തുന്നു.മാത്രമല്ല, ബദാം തൊണ്ടവേദനയ്ക്ക് നല്ലതാണ്, അതോടൊപ്പം ദഹനവും മെച്ചപ്പെടുത്തുന്നു.

Story highlights- health benefits of dry fruits