83- ആം വയസിൽ സൈക്കിൾ സവാരിക്കിറങ്ങിയ ‘അമ്മ. ചിത്രങ്ങൾ പങ്കുവെച്ച് ചലച്ചിത്രതാരം

March 31, 2022

പ്രായത്തിൻറെ അവശതകളെ മറന്ന് സൈക്കിൾ സവാരിക്കിറങ്ങിയ ഒരു 83 കാരി അമ്മയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ താരമാകുന്നത്. നടനും മോഡലുമായ മിലിന്ദ് സോമന്റെ അമ്മയുടെ സൈക്കിൾ സവാരിയുടെ ചിത്രങ്ങളും വിഡിയോകളുമാണിത്. മിലിന്ദ് സോമൻ തന്നെയാണ് അമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും. ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നതാണ് മിലിന്ദ് സോമന്റെ ‘അമ്മ ഉഷ സോമന്റെ ഈ വിഡിയോ.

അതേസമയം 25 വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെ സൈക്കിൾ സവാരി എന്ന അടിക്കുറുപ്പോടെയാണ് മിലിന്ദ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നിങ്ങൾക്ക് ഇഷ്ടപെട്ട കാര്യങ്ങൾ അതെന്തായാലും ചെയ്യണമെന്നും അതിന് 83 പോലും ഒരു പ്രായമല്ലെന്നും കൂടെ പറയുന്നുണ്ട് മിലിന്ദ് സോമൻ.

അഭിനേതാവ്, മോഡൽ, നിർമ്മാതാവ്, ഫിറ്റ്നസ് ട്രെയ്നർ തുടങ്ങി വിവിധ മേഖകളിൽ തിളങ്ങിയ താരമാണ് മിലിന്ദ് സോമൻ. 1990 കളിൽ സിനിമ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന മിലിന്ദ് സോമൻ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും നിരവധി ആരാധകരുള്ള താരമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ ഇപ്പോഴും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. 56 കാരനായ മിലിന്ദ് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെയാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ വിഡിയോകൾക്കും ലഭിക്കുന്നതും.

Read also: പരിമിതികളെ പരിശ്രമം കൊണ്ട് പരാജയപ്പെടുത്തി; ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഇടംനേടി ഇരട്ട സഹോദരിമാർ

ഓരോ തവണയും കാഴ്ചക്കാരെ അത്ഭുതപ്പെടുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ ഇടങ്ങളിൽ മിലിന്ദ് പങ്കുവയ്ക്കുന്നത്. മിക്കപ്പോഴും ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പമുള്ള വിഡിയോകളാണ് താരം ഷെയർ ചെയ്യുക. നേരത്തെ തടികൾ കൊണ്ടൊരുക്കിയ ഒരു പാലത്തിന് മുകളിൽ തലകുത്തി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അമ്മയും ഭാര്യയും ചേർന്ന് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും മിലിന്ദ് പങ്കുവയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ഇതിനും ലഭിക്കാറുള്ളത്.

Story highlights: 83-year-old mother riding bicycle