ആപ്പിൾ, വാഴപ്പഴം, ചിക്കൂ..- സോഷ്യലിടങ്ങളിൽ തരംഗമായി പഴങ്ങൾകൊണ്ടുള്ള ചായ

October 19, 2023

ഭക്ഷണ സാധനങ്ങളിലെ ചില വിചിത്രമായ കോമ്പിനേഷനുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. പലതും കൗതുകം സൃഷ്ടിക്കുന്നവയാണ്. ചിലതാകട്ടെ, എന്തൊരു വിചിത്രം എന്ന് തോന്നിപ്പിക്കുന്നതും. ഇത്തരം പരീക്ഷണങ്ങൾ പലപ്പോഴും കടുത്ത ഭക്ഷണ പ്രേമികളെ വെറിപ്പുക്കാറുണ്ട്. കിവി പിസ്സ, ഐസ്‌ക്രീം വട പാവ്, ചോക്ലേറ്റ് മാഗി, ഗുലാബ് ജാമുൻ പാൻകേക്ക്, മാഗി പാനി പൂരി തുടങ്ങിയ ഫ്യൂഷൻ ആഹാരങ്ങൾ കഴിഞ്ഞവർഷം വൈറലായിമാറിയിരുന്നു.

ഇപ്പോഴിതാ, വിവിധയിനം പഴങ്ങൾകൊണ്ടുള്ള ചായയാണ് താരമാകുന്നത്. ഗുജറാത്തിലെ ഒരു ചായ വിൽപനക്കാരനാണ് ചായ തയ്യാറാക്കാൻ പഴങ്ങൾ ഉപയോഗിക്കുന്നത്.

Read Also: അജ്ഞാതൻ വെട്ടിമാറ്റിയ ബ്രിട്ടന്റെ ഏറ്റവും പ്രിയപ്പെട്ട മരം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നു

ആപ്പിൾ, വാഴപ്പഴം, ചിക്കൂ എന്നിവയ്‌ക്കൊപ്പം ഒരു ചീനച്ചട്ടിയിലാണ് ചായ ഉണ്ടാക്കുന്നത്. അവസാനം, പഴത്തിന്റെ അവശിഷ്ടങ്ങൾ ചായയിൽ നിന്ന് നീക്കാൻ ചായ ഒരു കണ്ടെയ്നറിൽ അരിച്ചെടുക്കുന്നു. ചായയുടെ രുചി എങ്ങനെയായിരിക്കുമെന്ന് അറിയാനായിരുന്നു ചിലർക്ക് ആകാംക്ഷ. ‘ചായയ്ക്ക് നീതി’ വേണമെന്നാണ് ചിലർ കമന്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് മാഗി ഷേക്കും ശ്രദ്ധനേടിയിരുന്നു. ഇന്ത്യക്കാർക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമാണ് മാഗി. നൂഡിൽസിന്റെ പുതിയ രുചികൾ പരീക്ഷിക്കാൻ എപ്പോഴും എല്ലാവർക്കും ഇഷ്ടമാണ്. മാഗി പാനി പുരി, ഓറിയോ മാഗി, ചോക്ലേറ്റ് മാഗി എന്നിവ മുൻപ് ശ്രദ്ധേയമായിരുന്നു.

Story highlights- Fruit chai of Surat