ലക്ഷ്യങ്ങൾ തേടിയുള്ള പ്രദീപിന്റെ ഓട്ടം; വൈറൽ ഓട്ടക്കാരന് 2.5 ലക്ഷം രൂപയുടെ സഹായവുമായി ഷോപ്പേഴ്‌സ് സ്റ്റോപ്പ്

March 31, 2022

അടുത്തിടെ സമൂഹമാധ്യമങ്ങൾ പരിചയപ്പെടുത്തിയ യുവാവാണ് പ്രദീപ് മെഹ്‌റ. ജോലികഴിഞ്ഞ് ദിവസവും രാത്രി പത്ത് കിലോമീറ്ററോളം ഓടി വീട്ടിലേക്ക് പോകുന്ന യുവാവിന്റെ ദൃശ്യങ്ങൾ സംവിധായകൻ വിനോദ് കാപ്രി പങ്കുവെച്ചതോടെയാണ് പ്രദീപ് എന്ന പത്തൊൻപത് കാരനെ ലോകം അറിയുന്നത്. വിനോദിന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും അറിഞ്ഞതോടെ സെലിബ്രിറ്റികളും സാമൂഹ്യപ്രവർത്തകരുമടക്കം പ്രദീപിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.  

റിട്ട. ലഫ്റ്റനന്റ് ജനറൽ സതീഷ് ധുവയും പ്രദീപിന്റെ ആഗ്രഹസാഫല്യത്തിന് സഹായം വാഗ്‌ദാനം നൽകി എത്തിയിരുന്നു. അതിന് പിന്നാലെയാണ് രണ്ടര ലക്ഷം രൂപ പ്രദീപിന് സഹായമായി നൽകാൻ തയാറായി  ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഘലയായ ഷോപ്പേഴ്സ് സ്റ്റോപ്പും രംഗത്തെത്തിയിരിക്കുന്നത്. പ്രദീപിന്റെ ‘അമ്മ അസുഖബാധിതയായി ആശുപത്രിയിൽ കഴിയുന്ന വിവരം വിഡിയോയിലൂടെ പ്രദീപ് തന്നെ വ്യക്തമാക്കിയിരുന്നു. പ്രദീപിന്റെ അമ്മയുടെ ചികിത്സയ്ക്കും ആഗ്രഹ സാഫല്യത്തിനുമായാണ് ഈ പണം നല്കുന്നതെന്നുമാണ് ഷോപ്പേഴ്‌സ് സ്റ്റോപ്പ് പറയുന്നത്.

രാത്രിയിൽ തെരുവിലൂടെ ഓടുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപിനെ കുറിച്ച് സംവിധായകൻ കാപ്രിയാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. രാത്രിയിൽ വളരെ സ്പീഡിൽ റോഡിലൂടെ ഓടുന്ന യുവാവിനെ കണ്ട് വാഹനം നിർത്തി താൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് പ്രദീപിനെക്കുറിച്ചും അവൻ നടത്തുന്ന കഠിനാധ്വാനത്തെക്കുറിച്ചും വിനോദ് അറിഞ്ഞത്.

Read also; യുദ്ധഭൂമിയിലെ ജനതയ്ക്കായി അവർ പാടി…; ഇതിനോടകം ഇന്ത്യൻ ഗായകർ സ്വരൂപിച്ചത് 2.5 കോടി രൂപ

പ്രദീപിന്റെ അസുഖബാധിതയായ ‘അമ്മ ആശുപത്രിയിലാണ്. അതിനാൽ വീട്ടിലെ പണികൾ ചെയ്യുന്നതും പ്രദീപാണ്. പണിത്തിരക്കിനിടെയിൽ രാവിലെയുള്ള പരിശീലനം നടത്താൻ പ്രദീപിന് കഴിയാറില്ല. ഈ സാഹചര്യത്തിലാണ് കുടുംബത്തെ രക്ഷപെടുത്താൻ നല്ലൊരു ജോലി നേടുന്നതിന് വേണ്ടി വിനോദിന്റെ കഠിനപരിശീലനം. നോയിഡയിലെ തെരുവിലൂടെ ദിവസവും ഏകദേശം പത്ത് കിലോമീറ്ററാണ് പ്രദീപ് ഓടുന്നത്. നോയിഡയിലെ ഒരു ഫാസ്റ്റ് ഫുഡ് ഔട്‍ലെറ്റിലാണ് പ്രദീപ് മെഹ്‌റ ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പരിശീലനം. ആർമിയിൽ ചേരുക എന്നതാണ് പ്രദീപിന്റെ ഉദ്ദേശ്യം. അതിനുള്ള പരിശീലനം ആയിട്ടാണ് ഈ ഓട്ടം. വിനോദ് കാപ്രി പങ്കുവെച്ച വിഡിയോയിലൂടെ പ്രദീപിനെക്കുറിച്ച് ലോകം അറിഞ്ഞതോടെ നിരവധിപ്പേരാണ് ഇവർക്ക് സഹായവുമായി എത്തുന്നത്.

Story highlights: Midnight runner Pradeep Mehra gets rs 2.5 lakh